തിരുവനന്തപുരം: ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി തെരെഞ്ഞെടുത്ത 24 ഹോട്ടലുകളുടെ പട്ടിക കെ എസ് ആർ ടി സി പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനുകള്‍ക്ക് പുറമെയാണ് 24 ഹോട്ടലുകളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പ്രസിദ്ധീകരിച്ചത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍,
പാതയോരം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളുടെ പേരും സമയവും ഡ്രൈവറുടെ സീറ്റിനു പിന്നിലായി യാത്രക്കാര്‍ കാണുന്നരീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഡിപ്പോകള്‍ക്കു നല്‍കാനും തിരുമാനമായി.
പ്രഭാതഭക്ഷണത്തിനായി രാവിലെ ഏഴര മുതല്‍ 12 മണി വരെയും, ഉച്ചഭക്ഷണത്തിനായി 12.30 മുതല്‍ രണ്ടുമണിവരെയും സായാഹ്ന ഭക്ഷണത്തിനായി വൈകിട്ട് നാല് മുതല്‍ ആറു വരെയും രാത്രി ഭക്ഷണത്തിനായി എട്ടു മണി മുതല്‍ 11 മണിവരെയുമുള്ള സമയത്തിനിടയിലാണു ബസുകള്‍ നിര്‍ത്തുക
*ഹോട്ടലുകളും സ്ഥലവും*
1. ലേ അറേബ്യ കുറ്റിവട്ടം, കരുനാഗപ്പള്ളി
2. പന്തോറ വവ്വാക്കാവ് കരുനാഗപ്പള്ളി
3. ആദിത്യ ഹോട്ടല്‍ നങ്ങ്യാര്‍കുളങ്ങര കായംകുളം
4. ഏവീസ് പുട്ട് ഹൗസ് പുന്നപ്ര ആലപ്പുഴ
5. റോയല്‍ 66 കരുവാറ്റ ഹരിപ്പാട്
6. ഇസ്താംബുള്‍ തിരുവമ്പാടി, ആലപ്പുഴ
7. ആര്‍ ആര്‍ മതിലകം എറണാകുളം
8. റോയല്‍ സിറ്റി മാനൂര്‍ എടപ്പാള്‍
9. ഖൈമ റെസ്‌റ്റോറന്റ് തലപ്പാറ തിരൂരങ്ങാടി
10. ഏകം നാട്ടുകാല്‍ പാലക്കാട്
11. ലേസാഫയര്‍ സുല്‍ത്താന്‍ബത്തേരി
12. ക്ലാസിക്കോ താന്നിപ്പുഴ അങ്കമാലി
13. കേരള ഫുഡ് കോര്‍ട്ട് കാലടി, അങ്കമാലി
14. പുലരി കൂത്താട്ടുകുളം
15. ശ്രീ ആനന്ദ ഭവന്‍ കോട്ടയം
16. അമ്മ വീട് വയയ്ക്കല്‍, കൊട്ടാരക്കര
17. ശരവണഭവന്‍ പേരാമ്പ്ര ചാലക്കുടി
18. ആനന്ദ് ഭവന്‍ പാലപ്പുഴ മൂവാറ്റുപുഴ
19. ഹോട്ടല്‍ പൂര്‍ണപ്രകാശ് കൊട്ടാരക്കര
20. മലബാര്‍ വൈറ്റ് ഹൗസ് ഇരട്ടക്കുളം, തൃശൂര്‍ , പാലക്കാട് റൂട്ട്
21. കെടിഡിസി ആഹാര്‍ ഓച്ചിറ, കായംകുളം
22. എ ടി ഹോട്ടല്‍ കൊടുങ്ങല്ലൂര്‍
23. ലഞ്ചിയന്‍ ഹോട്ടല്‍, അടിവാരം, കോഴിക്കോട്
24. ഹോട്ടല്‍ നടുവത്ത്, മേപ്പാടി, മാനന്തവാടി