Saturday, November 23, 2024
Homeകായികംചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് തോല്‍വി; ആര്‍സനലിനും സിറ്റിക്കും ബാഴ്‌സക്കും ഡോര്‍ട്ട്മുണ്ടിനും ഇന്റര്‍മിലാനും ജയം.

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് തോല്‍വി; ആര്‍സനലിനും സിറ്റിക്കും ബാഴ്‌സക്കും ഡോര്‍ട്ട്മുണ്ടിനും ഇന്റര്‍മിലാനും ജയം.

ജര്‍മ്മന്‍ താരം കെയ് ഹവേര്‍ട്‌സ് 20-ാം മിനിറ്റിലും ഇംഗ്ലീഷ് അറ്റാക്കര്‍ ബുകായോ സാക 35-ാം മിനിറ്റിലും ഏല്‍പ്പിച്ച പ്രഹരത്തില്‍ എമിറേറ്റ്‌സ് മൈതാനത്ത് നിന്ന് പാരീസ് സെയിന്റ് ജര്‍മ്മന് തോല്‍വിയോടെ മടക്കം. കോച്ച് ലൂയീസ് എന്റ്റിക്വയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിസ്ജി മുന്നേറ്റനിരതാരം ഔസ്മാന്‍ ഡെംബെലെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. ഡംബെലെയുടെ അഭാവം ശരിക്കും പ്രകടമായ മത്സരത്തിന്റെ ആദ്യപകുതിയുടെ സിംഹഭാഗവും കൈയ്യടക്കിയത് ആര്‍സനല്‍ ആയിരുന്നു. പന്തുമായി ഇടതുവിങ്ങിലൂടെ അതിവേഗം ഓടിയെത്തി ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നല്‍കിയ കൃത്യമാര്‍ന്ന ക്രോസില്‍ നിന്നാണ് ഹവേര്‍ട്‌സ് ഗോള്‍ കണ്ടെത്തിയത്.

കീപ്പര്‍ ഡോണറുമ്മയെ ചാര്‍ജ്ജ് ചെയ്‌തെന്ന വാദവുമായി പിഎസ്ജി താരങ്ങള്‍ റഫറിയുടെ മുമ്പിലെത്തിയെങ്കിലും അദ്ദേഹം ഗോള്‍ അനുവദിച്ചു. 35-ാം മിനിറ്റില്‍ പിഎസ്ജി ഗോള്‍പോസ്റ്റിന് ഏതാനും മീറ്റര്‍ ദൂരത്തില്‍ വലതുവിങ്ങില്‍ ലഭിച്ച ഫ്രീകിക്ക് അനായാസം ബുക്കായോ സാക പിഎസ്ജി വലയിലെത്തിക്കുകയായിരുന്നു. പിഎസ്ജിയുടെ നാല് പ്രതിരോധനിരക്കാരെ പിന്നിലാക്കിയാണ് സാകയുടെ ഫ്രീകിക്ക് ഗോള്‍വല തൊട്ടത്. ആദ്യപകുതി നിറഞ്ഞുകളിച്ച ആര്‍സനല്‍ രണ്ടാംപകുതിയില്‍ പിഎസ്ജി നീക്കങ്ങള്‍ ശക്തമാക്കിയതോടെ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ക്ലീന്‍ ഷീറ്റ് നിലനിര്‍ത്താനുള്ള ആര്‍സനല്‍ ശ്രമം പൊളിക്കാന്‍ പിഎസ്ജിക്ക് കഴിയാതെ വന്നതോടെ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിനോട് പരാജയം സമ്മതിക്കേണ്ടി വന്നു.

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോന അഞ്ച് ഗോളുകള്‍ക്ക് ബിഎസ്.സി യങ് ബോയ്‌സിനെ പരാജയപ്പെടുത്തി. ലെവ്ന്‍ഡോസ്‌കി രണ്ടും റാഫിഞ്ഞ, മാര്‍ട്ടിനസ് എന്നിവര്‍ ഓരോ ഗോളുകളും നേടിയപ്പോള്‍ എതിരാളികളുടെ വകയായിരുന്നു അവസാന ഗോള്‍. യങ് ബോയ്‌സിന്റെ മുഹമ്മദ് കമാറയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മിലാനും ലെവര്‍കുസനും തമ്മില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് മിലാനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സെല്‍റ്റിക് എഫ്‌സിക്കെതിരെ ഡോര്‍ട്ട്മുണ്ടിന് ആറ് ഗോളിന്റെ വിജയം.

7-1 സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ എംറെ കാന്‍, കരിം ആദമി, ഗുയ്‌റസി, ഫെലിക്‌സ് നിമേച്ച എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തത്. ഡെയ്‌സന്‍ മെഹ്ദ സെല്‍റ്റിക് എഫ്‌സിക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി. ചാമ്പ്യന്‍സ് ലീഗി മറ്റു മത്സരങ്ങളുടെ സ്‌കോര്‍ ഇപ്രകാരം. ഇന്റര്‍മിലാന്‍-4 റെഡ് സ്റ്റാര്‍-0, പിഎസ്വി-1 സ്‌പോര്‍ട്ടിങ് സിപി-1, മാഞ്ചസ്റ്റര്‍ സിറ്റി-4 എസ്‌കെ സ്ലോവന്‍ ബാറ്റിസ്ലാവ-0. ഗുണ്ടോഗന്‍, ഫിലി ഫോഡന്‍, ഏര്‍ലിങ് ഹാളണ്ട്, ജെയിംസ് മക്ടി എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments