തിരുവനന്തപുരം: കെഎസ്ഇബി. തലയാഴം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർമാരായ അഭിലാഷ് പിവി, സലീംകുമാർ പിസി എന്നിവർക്കെതിരെയാണ് പെരുമാറ്റ ദൂഷ്യത്തിന് നടപടി.അഭിലാഷും സലീംകുമാറും ബാറിൽനിന്നു മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോൾ ബാർ ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൻ്റെ പ്രതികാര നടപടിയായി ഇരുവരും ചേർന്ന് തലയാഴം 11 കെവി ഫീഡർ ഓഫ് ചെയ്തു. ഇതോടെ പ്രദേശത്താകെ വൈദ്യുതി നഷ്ടമായത് വിവാദമായിരുന്നു.സംഭവം
ശ്രദ്ധയിൽപ്പെട്ട കെഎസ്ഇബി ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അടിയന്തരമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ നിർദേശം നൽകിയത്.
അതേസമയം ആലപ്പുഴയിലെ പാണാവള്ളിയിൽ വീട്ടിൽ അതിക്രമം കാട്ടിയെന്ന പരാതിയിൽ പോലീസ് നടപടി നേരിട്ട ഉദ്യോഗസ്ഥനെയും കെഎസ്ഇബി സസ്പെൻഡ് ചെയ്തു. ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായ സുരേഷ് കുമാർ പിക്കെതിരായണ് പെരുമാറ്റ ദൂഷ്യത്തിന് നടപടിയെടുത്തത്.
പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ സുരേഷ് കുമാർ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്നായിരുന്നു സ്ത്രീയുടെ പരാതി.സംഭവത്തിൽ പൂച്ചാക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിൻ്റെ കുറ്റപത്രം ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച സാഹചര്യത്തിലാണ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ നിർദേശം നൽകിയത്.