Saturday, September 21, 2024
Homeകേരളംരാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും, മട്ടന്നൂർ വ്യാപാരി...

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും, മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും

സജു വർഗീസ്

കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും സത്യാഗ്രഹ വേദിയിൽ എത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ഏരിയ പ്രസിഡന്റ്‌ മുസ്തഫ ദാവാരിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നിന്നും പ്രകടനമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തകർ സമരവേദിയിൽ എത്തിയത്.

ദുബൈയിലെ കോൺഗ്രസ്‌ നേതാവ് മുഹമ്മദലി പുന്നക്കൽ, അബ്ദുള്ളകുട്ടി തടിക്കടവ്, ഷാജഹാൻ കെ. എസ്, അഷ്‌റഫ്‌ എന്നിവർ അടക്കം, കെ.എം.സി.സി ഒമാനിൽ നിന്നും ദുബായിൽ നിന്നും നിരവധി നേതാക്കൾ സമര പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.

മൈനോരിറ്റി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി സുബൈർ മാക്കയുടെ നേതൃത്വത്തിൽ, മൈനോരിറ്റി കോൺഗ്രസിന്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം, കരിയാട് മണ്ഡലം, തൃപ്പങ്ങോട്ടൂർ മണ്ഡലം, പെരിങ്ങത്തൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജീവ്‌ ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമര പന്തലിൽ എത്തി.

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ ഉപദേശക സമിതി അംഗം ടി. പി അബ്ബാസ് ഹാജി, കെ. എം. സി. സി നേതാവ് ടി ഹംസ, ഗൾഫിലെ പ്രമുഖ റേഡിയോ ബ്രോഡ്കാസ്റ്റർ കെ.പി.കെ വേങ്ങര, കെ. പി. സി. സി മെമ്പർ ചാക്കോ ജെ. പാലക്കലോടി, സേവാദൾ സംസ്ഥാന ട്രെഷറർ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കുഞ്ഞമ്മദ് മാസ്റ്റർ, സിപിഎം കീഴല്ലൂർ ലോക്കൽ സെക്രട്ടറി സി സജീവൻ, ജവഹർ ബാൽ മഞ്ച് ജില്ലാ കൺവീനർ ആനന്ദ് ബാബു, ജനാധിപത്യ കേരള കോൺ ഗ്രസ് ജില്ലാ സിക്രട്ടറി കെ.പി അനിൽ കുമാർ
എന്നിവരും സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി സമര വേദിയിൽ എത്തി. രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് സമര വേദിയിൽ എത്തിയ മുഴുവൻ നേതാക്കളും ആവശ്യപ്പെട്ടു.

വാർത്ത: സജു വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments