Monday, November 25, 2024
Homeകേരളംപോകുന്നിടത്തെല്ലാം വീട്ടിലെ വൈഫൈ; ബി.എസ്.എൻ.എൽ. ഇനി ‘സർവത്ര’.

പോകുന്നിടത്തെല്ലാം വീട്ടിലെ വൈഫൈ; ബി.എസ്.എൻ.എൽ. ഇനി ‘സർവത്ര’.

പോകുന്നിടത്തെല്ലാം വീട്ടിലെ വൈഫൈ; ബി.എസ്.എൻ.എൽ. ഇനി ‘സർവത്ര’. ടെലികോം രംഗത്തെ വിപ്ലവപദ്ധതി ട്രയല്‍റണ്‍ കഴിഞ്ഞു, ആദ്യഘട്ടംതന്നെ കേരളത്തിൽ നടപ്പാക്കും

വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എൽ. കേരളത്തിൽ തുടങ്ങുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ പൂർത്തിയായി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുക.

ബി.എസ്.എൻ.എലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ‘സർവത്ര’യായി എത്തുന്നത്. മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതിൽ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.

സർവത്ര’ ഇങ്ങനെ.

വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് പദ്ധതിയുടെ അടിസ്ഥാനം

ഈ കണക്ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. ‘സർവത്ര’യുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.

രജിസ്റ്റർചെയ്യുമ്പോൾ കണക്ഷനുകൾ ‘സർവത്ര എനേബിൾഡ്’ ആയിമാറും. പരമാവധി കണക്ഷനുകൾ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എൽ. അഭ്യർഥിക്കും.

‘സർവത്ര എനേബിൾഡ്’ ആണെങ്കിൽ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസർ ഐ.ഡി.യോ അറിയേണ്ട കാര്യവുമില്ല.

ഒരു വെർച്വൽ ടവർ ആയിട്ടാകും സർവത്ര പോർട്ടൽ പ്രവർത്തിക്കുക.

സുരക്ഷ ഉറപ്പ്.

മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ ‘വൺ നോക്’ എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ബി. സുനിൽകുമാർ, കേരള സർക്കിൾ ജനറൽ മാനേജർ, ബി.എസ്.എൻ.എൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments