Thursday, September 19, 2024
Homeകേരളംപുനലൂര്‍ കലഞ്ഞൂര്‍ കോന്നി കുമ്പഴ റാന്നി റോഡില്‍ വാഹനാപകടങ്ങള്‍: കാരണം അമിത വേഗത

പുനലൂര്‍ കലഞ്ഞൂര്‍ കോന്നി കുമ്പഴ റാന്നി റോഡില്‍ വാഹനാപകടങ്ങള്‍: കാരണം അമിത വേഗത

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള്‍ വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു .

റോഡു പണികളുടെ പൂര്‍ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില്‍ റോഡു പണികള്‍ തീര്‍ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള്‍ കെ എസ് ടി പി യുടെ പൊന്‍കുന്നം ഓഫീസില്‍ ലഭിച്ചിരുന്നു .അതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി പൂവന്‍പാറയില്‍ അടക്കം ഉള്ള സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള്‍ പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല്‍ മഴക്കാലത്ത്‌ വെള്ളം ഒഴുകി മാറുവാന്‍ താമസം ഉണ്ട് .

മൂവാറ്റുപുഴ ,പെരുമ്പാവൂര്‍ ,തൃശൂര്‍ യാത്രികര്‍ എം സി റോഡ്‌ ഉപേക്ഷിച്ചു ഇപ്പോള്‍ പുനലൂര്‍ കോന്നി മൂവാറ്റുപുഴ റോഡിലൂടെ ആണ് സഞ്ചാരം . ഇത് വഴിയുള്ള യാത്രയില്‍ ട്രാഫിക്ക് ബ്ലോക്ക് ഇല്ല എന്ന് മാത്രം അല്ല ദൂരക്കുറവും ഉണ്ട് .ഒപ്പം മികച്ച നിലയില്‍ ആണ് ടാറിംഗ് നടത്തിയത് .അതിനാല്‍ യാത്ര സുഖകരം ആണ് . വേഗത കുറച്ചാല്‍ അപകട സ്ഥിതി കുറയ്ക്കാം എന്നിരിക്കെ പരമാവധി വേഗതയില്‍ ആണ് വാഹനങ്ങള്‍ കടന്നു പോകുന്നത് .

പത്തനാപുരം ,കലഞ്ഞൂര്‍ ,കൂടല്‍ ,മുറിഞ്ഞകല്‍ , കൊല്ലംപടി , വകയാര്‍ , മാമ്മൂട്‌ , ചിറ്റൂര്‍ , പുളിമുക്ക് ,കുമ്പഴ ,കുമ്പഴ വടക്ക് ,മൈലപ്ര ,ഉതിമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരം വാഹന അപകടം നടക്കുന്നു . ചെറിയ അപകടകങ്ങളുടെ എണ്ണം വളരെ കൂടുതല്‍ ആണ് .

കലഞ്ഞൂര്‍ സ്കൂള്‍ ഭാഗത്ത്‌ ഇന്ന് രാവിലെയും വാഹന അപകടം ഉണ്ടായി . സ്കൂള്‍ മതിലിനോട് ചേര്‍ന്ന് വാഹനം ഇടിച്ചു നിന്നു . വാഹന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ പരിശോധിച്ചാല്‍ മിക്ക വാഹനങ്ങളും അമിത വേഗതയില്‍ ആണ് സഞ്ചരിച്ചത് . വേഗത കുറയ്ക്കാന്‍ ഉള്ള നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . ഇല്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments