Sunday, November 24, 2024
Homeകഥ/കവിതചിങ്ങനിലാവ് (കവിത) ✍സതി സുധാകരൻ പൊന്നുരുന്നി

ചിങ്ങനിലാവ് (കവിത) ✍സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

മൗനമായ് നില്ക്കുന്നതേന്തേ നിലാവേ,
ചിങ്ങം പിറന്നതറിഞ്ഞില്ലേ

കർക്കിടപ്പേമാരി കലിതുള്ളി
വന്നു പോയ് നാടും നഗരവും
കൊണ്ടുപോയി.

ഓമന മക്കളെ കാണാതെ അമ്മമാർ
നെഞ്ചകം നീറി നടന്നിടുന്നു.

നിമിഷ നേരം കൊണ്ട് എല്ലാം തകർന്നു
പോയ്
പ്രകൃതിയും കണ്ണീരൊഴുക്കി നിന്നു.

മലവെള്ളപ്പാച്ചിലും കണ്ടൊരു
പൗർണ്ണമി ആകാശഗംഗയിൽ
പോയൊളിച്ചു.

കണ്ണിൽ നിന്നൊഴുകുന്ന കണ്ണിർ
തുടയ്ക്കുവാൻ താരകക്കൂട്ടവും ചാരെ
നിന്നു.

ചിങ്ങനിലാവു പൊഴിക്കാതെ,
നിൻ ഹൃദയവും
മൂകമായ് തേങ്ങിക്കരയുന്നുവോ?

ഇനിയും ദുരന്തം വരുത്താതിരിക്കണെ
ചിങ്ങനിലാവു ചിരിച്ചിടട്ടെ!

ഹൃദയം പിളരുന്ന കാഴ്ചകൾ
കാണാതെ പ്രകൃതിതൻ മനവും
കുളിർത്തിടട്ടെ!.

✍സതി സുധാകരൻ പൊന്നുരുന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments