1839 ഓഗസ്റ്റ് 19ന് ഫ്രാൻസിൽ ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ “ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി” ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓർമ്മക്കായാണ് ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നത്. “ലൂയി ടെഗ്വരെ” യാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി അറിയപ്പെടുന്നത് . എന്നാൽ അതിനും എത്രയോ വര്‍ഷം മുൻപ് ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഒരു “ഇരുട്ട് മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസം കണ്ടെത്തിയിരുന്നു ” ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ”ക്യാമറ ഒബ്സ്ക്യുര” ഈ തത്ത്വം ഉപയോഗിച്ചാണ് നിർമ്മിച്ചത് . എന്നാൽ എഡി 1015 ൽ അറബ് പണ്ഡിതനായ “ഇബ്ൻ അൽ ഹൈതം ” “സൂചിക്കുഴി ക്യാമറ ” എന്ന ആശയം മുന്പോട്ടു വെച്ചു ,”ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്‍റെ വ്യക്തത വർധിക്കുമെന്ന് ” തത്വം അദ്ദേഹമാണ് കണ്ടുപിടിച്ചത് .
പ്രകാശത്തെക്കുറിച്ചുള്ള തുടർ പഠനങ്ങളിൽ നിർണായകമായത് ഈ കണ്ടുപിടുത്തമാണെന്നു ചരിത്രം രേഖപെടുത്തുന്നു . 1819 മുതല്‍ ഫോട്ടോഗ്രാഫി കണ്ടുപിടുത്തങ്ങള്‍ക്കും അതിന്റെ രാസക്കൂട്ടുകളോടൊപ്പം സഞ്ചരിച്ച ജോസഫ് നീസ്ഫര്‍ നീപ്സിന്റെ 255-ാം ജന്മവാര്‍ഷികദിനം 2020 മാര്‍ച്ച് 7-ന് നായിരുന്നു .അദ്ദേഹത്തെ തമസ്കരിച്ചു ” ആഗസ്റ്റ് 19 ഫോട്ടോഗ്രാഫി ചരിത്രത്തിലെ കൊടിയ വഞ്ചനയുടെ ദിനമാണെന്ന് ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക്,1857 ൽ പുറത്തിറങ്ങിയ ‘ഫോട്ടോഗ്രാഫി’ എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നുണ്ട് .ചരിത്രങ്ങൾ എങ്ങനെയായാലും ഫോട്ടോഗ്രാഫിയുടെ വരവ് വലിയ വിപ്ലവമായിരുന്നു .അതിന്റെ സാധ്യതകൾ വിവിധ മേഖലകളായി തരം തിരിക്കാം വെഡിങ് ഫോട്ടോഗ്രാഫി , ട്രാവൽ, ഫുഡ്, വൈൽഡ് ലൈഫ്, പ്രസ് അങ്ങനെ നീളുന്നു .
ഫോട്ടോഗ്രാഫർമാരിൽ ഭൂരിഭാഗവും പ്രത്യേക വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും.മാധ്യമ രംഗത്ത് ഫോട്ടോഗ്രാഫിയ്ക്കു പ്രഥമ സ്ഥാനമാണുള്ളത് .1928 ൽ ഭർത്താവിനെ കൊന്നതിനു വധ ശിക്ഷക്ക് വിധിക്കപെട്ട” റൂത് സ്‌നൈഡർ “എന്ന സ്ത്രീയുടെ ചിത്രമാണ് പത്ര ചരിത്രത്തിൽ ഇദം പ്രഥമമായി അച്ചടിച്ച് വന്നത്. പിന്നീട് 21 ആം നൂറ്റാണ്ടിലാണ് ആദ്യ ഡിജിറ്റൽ ക്യാമറയുടെ കണ്ടുപിടുത്തം. തുടർന്ന് ഇന്നുവരെ ലോകത്തെ പിടിച്ചു കുലുക്കിയ നിരവധി സന്ദർഭങ്ങൾ ഫോട്ടോഗ്രഫിയിൽ ഉണ്ടായിട്ടുണ്ട് .
വിയറ്റ്‌നാം ഭീകരതയെ പകർത്തിയ നിക്കൂട്ട്, പട്ടിണിയും മരണവും ഒരുപോലെ കാണിച്ചുതന്ന കെവിൻ കാർട്ടർ അങ്ങനെ നിരവധി .മാത്രമല്ല
ബർണാഡ് ഷാ മുതൽ നിരവധി പ്രമുഖർ ഇതിന്റെ അനന്ത സാധ്യതകൾ തേടിപ്പോയവരാണ് .മാത്രമോ, റഷ്യയിലെ മോസ്‌ക്കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും മോസ്‌ക്കോവിലെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സിനിമട്ടോഗ്രാഫിയും പഠിച്ചു വന്ന കേരളത്തിന്റെ സ്വന്തം “പുനലൂർ രാജനെ” ഒഴിച്ച് നിർത്തി ഈ ദിവസം ആചരിക്കാൻ കഴിയില്ല .
ശാസ്ത്ര സാങ്കേതികരംഗം ഇത്രയും വളർന്ന വർത്തമാന കാലത്ത് .സെൽഫികളിൽ സായൂജ്യം അണയുന്ന പുതു തലമുറ ഫോട്ടോഗ്രഫിക്കായി ജീവത്യാഗം ചെയ്തവരെ ഈ ദിവസമെങ്കിലും സ്മരിക്കണം .ഫോട്ടോഗ്രഫിയും , വീഡിയോയും പിന്നീട് ഡിജിറ്റൽ സംവിധാനങ്ങളും ഒക്കെ കടന്നു പോകുമ്പോഴും ഫോട്ടോഗ്രാഫി പകരം വെക്കാനില്ലാത്ത നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു .
“എന്റെ ഓരോ ഫോട്ടോയും എന്റെ കണ്ണുകള്‍ സാക്ഷിയാക്കി ഹൃദയത്തില്‍ പകര്‍ത്തി തലച്ചോറില്‍ ശേഖരിച്ച് ഒടുവില്‍ അവ ഏതോ ഒരു പ്രതലത്തിലേക്ക് പകര്‍ത്തുന്നു എന്നേയുള്ളൂ,”
ലോക ഫോട്ടോഗ്രാഫി ദിനാശംസകൾ .…