അടുത്തയാഴ്ച നടക്കുന്ന സാംസങ് അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ സ്മാര്‍ട് റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. ഉപഭോക്താക്കളിലെ മാനസിക സമ്മര്‍ദ്ദം അളക്കാനും, കൂര്‍ക്കം വലി തിരിച്ചറിയാനും ചര്‍മത്തിലെ താപനില എന്നിവ അളക്കാനും പുതിയ സ്മാര്‍ട് റിങ്ങിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലായ് പത്തിന് പാരീസില്‍ വെച്ചാണ് ഈ വര്‍ഷത്തെ സാംസങ് അണ്‍പാക്ക്ഡ് ഇവന്റ് നടക്കുക.
ഈ വര്‍ഷം അവസാനത്തോടെയാവും ഈ ഗാലക്സി റിങ് വിപണിയിലെത്തുക. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഒരു ടീസര്‍ ഇമേജിലാണ് റിങ്ങിന്റെ ചിത്രങ്ങള്‍ ആദ്യമായി പുറത്തുവന്നത്. വെള്ളിയില്‍ നിര്‍മിതമായ ബാഹ്യകവചവും കറുപ്പ് നിറത്തിലുള്ള ഉള്‍ഭാഗവുമാണ് ഗാലക്സി റിങ്ങിന്. ഇവിടെയാണ് വിവിധ സെന്‍സറുകള്‍ ഉണ്ടാവുക.
മറ്റ് ഫിറ്റ്നസ് ഉപകരണങ്ങളെ പോലെ ഹാര്‍ട്ട് റേറ്റും സ്ട്രെസ് ലെവലും അളക്കാന്‍ ഗാലക്സി റിങ്ങില്‍ സാധിക്കും. മോതിരം വിരലില്‍ ധരിച്ച് അനങ്ങാതെ അല്‍പ്പനേരം ഇരുന്നതിന് ശേഷം വേണം സ്ട്രെസ് ലെവല്‍ അളക്കാന്‍. ഇത് കൂടാതെ ചര്‍മത്തിന്റെ താപനില, കൂര്‍ക്കം വലിക്കുന്നത് തിരിച്ചറിയല്‍, ആര്‍ത്തവം പ്രവചിക്കല്‍ തുടങ്ങിയ സൗകര്യങ്ങളും ഗാലക്സി സ്മാര്‍ട്ട് റിങ്ങില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ വിവരങ്ങളെല്ലാം സാംസങ് ഹെല്‍ത്ത് ആപ്പിലൂടെയാണ് റിങ് ശേഖരിക്കുന്ന വിവരങ്ങള്‍ അറിയാനാവുക. സാംസങിന്റെ സ്മാര്‍ട് വാച്ചുകളും ഈ ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവും. നിലവില്‍ ഹെല്‍ത്ത് ആപ്പിന് 6.4 കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്.
അതേസമയം ആപ്പിളും
സ്വന്തം സ്മാര്‍ട്ട് റിങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ സാംസങിന്.
വിപണിയില്‍ ശക്തരായ ഒരു എതിരാളിയെ കിട്ടും. മറ്റ് ചില ബ്രാന്റുകളും സ്മാര്‍ട് റിങ്ങുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.