“മഷേ, മാഷേ….. ”
” ആങ്ങ്ഹാ , ലേഖയായിരുന്നോ താൻ വന്നതും വിളിച്ചതുമൊന്നും ഞാനറില്ലട്ടോ.”
“അതെങ്ങനെയാ ടീ.വിയിൽ നിന്നും കണ്ണെടുക്കാതെ വാർത്തകളിൽ ലയിച്ചിരിക്കുകയില്ലെ ? മാഷിന് ആ ടി.വിയുടെ ശബ്ദമെങ്കിലും അല്പം കുറച്ചൂടെ ? വഴിയിൽക്കൂടി പോകുന്നവർക്കപോലും കേൾക്കാം, ഇവിടന്നുള്ള ശബ്ദം. ”
” ഓ, ഞാനതൊന്നും ശ്രദ്ധിച്ചില്ല. ഞാൻ വാർത്ത ശ്രദ്ധിക്കുകയായിരുന്നു. ഇന്നല്ലെ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് ? അതിൽ ആരെല്ലാം ജയിച്ചെന്നും ജയിക്കുമെന്നും അറിയണമല്ലോ ?”
“ഒരു മാസം മുൻപല്ലേ തെരെഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ ഫലമറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ടാകുമല്ലോ മാഷേ ? പ്രത്യേകിച്ച് തെരെഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും അവർക്കുവേണ്ടി പ്രവർത്തിച്ചവർക്കും. ”
“അവിടെ തനിക്ക് തെറ്റി ലേഖേ, ആരെയാണ് ജനങ്ങൾ തെരെഞ്ഞെടുക്കുന്നതെന്നറിയാനുള്ള ആകാംക്ഷ വോട്ടു ചെയ്ത ഓരോ വോട്ടർമാരിലുമുണ്ടാവും. അത് സ്വാഭാവികമല്ലെ ?”
“ആര് ജയിച്ചാലും തോറ്റാലും അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും തെരെഞ്ഞെടുപ്പുണ്ടാവും. അന്നും ഇവർ തന്നെ മത്സരിക്കും. അവർക്ക് നമ്മൾ വോട്ടും ചെയ്യും. ഇതു തന്നെയല്ലെ എന്നും സംഭവിക്കുന്നത്. ”
“ലേഖയുടെ വാക്കിലൊരു പരിഹാസമുണ്ടല്ലോ ?”
“അല്ല മാഷേ, ഞാൻ പറഞ്ഞത് ശരിയല്ലെ.”
” ചില കാര്യങ്ങൾ ശരിയാണ്. മത്സരിക്കുന്നവർ തന്നെയാണ് തുടർച്ചയായി മത്സരിക്കുന്നത്. പുതുമുഖങ്ങൾക്ക് അവസരം കിട്ടുന്നില്ലയെന്നതും സത്യമാണ്. ”
” ആങ്ഹാ , പിന്നെ എങ്ങനെയാണ് മാഷെ നാട് നന്നാകുന്നത് ”
” ലേഖ അങ്ങനെ പറഞ്ഞത് ശരായായില്ല. നാടിൻ്റെ പുരോഗതി കേവലം ഒരു വ്യക്തിയിലോ രാഷ്ട്രീയ പാർട്ടിയിലോ ഒതുങ്ങിനിൽക്കുന്നതല്ല. അത് ഓരോ പൗരൻ്റെയും സംഭാവനയാണ്. അതിൽ കൂടിപ്പണിക്കാരൻ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ പങ്കാളികളാണ്. ”
” കാര്യമൊക്കൊ ശരിയാണ് മാഷേ , എന്നാലും ….. ”
” കാര്യമൊക്കെ ശരിയാണ് മാറ്റങ്ങൾ എല്ലാക്കാര്യത്തിലും ആവശ്യമാണ്. ഇന്നല്ലെങ്കിൽ നാളെ അത് ഉണ്ടാകുകയും ചെയ്യും. പക്ഷെ, അതിനെല്ലാം സമയം വേണമെന്ന് മാത്രം. ”