Saturday, July 20, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന

(‘ജെ. എസ്. കെ’) ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് ജെഎസ്‌കെ യുടെ പൂര്‍ണരൂപം. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യില്‍ എത്തുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണു വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും’ എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്‌കെ യുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മാധവ് സുരേഷ്, അക്സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയന്‍ ചേര്‍ത്തല, രജത്ത് മേനോന്‍, ഷഫീര്‍ ഖാന്‍, കോട്ടയം രമേശ്,അഭിഷേക് രവീന്ദ്രന്‍, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ബാലാജി ശര്‍മ്മ, ജയ് വിഷ്ണു, ദിലീപ് മേനോന്‍, ജോമോന്‍ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂര്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

കമല്‍ഹാസന്‍ നായകനാകുന്ന ‘ ഇന്ത്യന്‍ 2 ‘ ജൂലൈ 12ന്

ശങ്കറിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി ലോകം മുഴുവന്‍ കാത്തിരിപ്പിലാണ്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ 2ന്റെ ഓരോ അപ്‌ഡേറ്റ്‌സും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം പാരാ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യ ഗാനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വലിയ ജനപ്രീതിയാണ് ഗാനത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേഷന്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ജൂലൈ 12ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ്‌ജെ സൂര്യ, ബോബി സിന്‍ഹ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്‍മ്മന്‍ ആണ്. പീറ്റര്‍ ഹെയ്ന്‍, അന്‍പറിവ്, സ്റ്റണ്ട് സില്‍വ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

അമലാ പോള്‍ നായികയാകുന്ന ‘ ദ ടീച്ചര്‍ ’

അമലാ പോള്‍ നായികയാകുന്ന ‘ ദ ടീച്ചര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകന്‍. വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. പി വി ഷാജി കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഷെയ്ന്‍ നിഗം- മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന
‘ലിറ്റില്‍ ഹാര്‍ട്സ്’

ഷെയ്ന്‍ നിഗം- മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്സ്’. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്.

ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘തേരി മേരി’

ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രമാണ് ‘തേരി മേരി’. തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആരതി ഗായത്രി ദേവിയാണ്. തേരി മേരിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് തേരി മേരി. ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് ചിത്രത്തിലെ നായികമാര്‍. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിന്‍ ബാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്. തേരി മേരി നിര്‍മിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയാണ്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്. യുവാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

കെ ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച
‘മുറിവ്ജൂണ്‍ 14 ന്

വേ ടു ഫിലിംസ് എന്റര്‍ടെയ്ന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളില്‍ കെ ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 14 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഹരീഷ് എ വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വില്‍ എന്റര്‍ടൈടെയ്ന്‍മെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു.

ആസിഫ് അലി, അമല പോള്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന
‘ലെവല്‍ ക്രോസ്’

ആസിഫ് അലി, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ലെവല്‍ ക്രോസ്’. ചിത്രത്തിലൂടെ ആദ്യമായി ഒരു പിന്നണി ഗായികയും ആയിരിക്കുകയാണ് അമല പോള്‍. വിശാല്‍ ചന്ദ്രശേഖര്‍ ഈണം നല്‍കിയ പാട്ടാണ് അമല ആലപിച്ചിരിക്കുന്നത്. യുട്യൂബിലെത്തിയ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. വരാന്‍ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്നായിരുന്നു അമലയുടെ വാക്കുകള്‍. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫുദ്ദീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു.

27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിക്കുന്ന
‘മഹാരാജ്ഞി- ക്വീന്‍ ഓഫ് ക്വീന്‍സ്’

27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘മഹാരാജ്ഞി- ക്വീന്‍ ഓഫ് ക്വീന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പ്രഭുദേവയുടെ ആക്ഷന്‍ രംഗത്തിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. സംയുക്ത മേനോന്‍, കജോള്‍, നസ്റുദ്ദീന്‍ ഷാ തുടങ്ങിയവരേയും ടീസറില്‍ കാണാം. കജോളിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചരണ്‍ തേജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ജിഷു സെന്‍ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്ന
‘മെയ്യഴകന്‍’

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാര്‍ത്തി. ഇന്ന് താരത്തിന്റെ 47-ാം ജന്മദിനം കൂടിയാണ്. ഇപ്പോഴിതാ കാര്‍ത്തിയുടെ ജന്മദിനത്തില്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്. കാര്‍ത്തിയുടെ കരിയറിലെ 27 -മത്തെ ചിത്രമാണിത്. ‘മെയ്യഴകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണെന്നാണ് പുറത്തുവന്നിരിക്കുന്ന രണ്ട് ലുക്ക് പോസ്റ്ററുകളും നല്‍കുന്ന സൂചന. പ്രേംകുമാറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. 96 എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പ്രേംകുമാറൊരുക്കുന്ന ചിത്രം കൂടിയാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2007-ല്‍ പുറത്തിറങ്ങിയ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തി അഭിനയരംഗത്തേക്ക് കടക്കുന്നത്. മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് കാര്‍ത്തി അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജപ്പാനായിരുന്നു താരത്തിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.

വരുണ്‍ ധവാന്‍ നായകനാകുന്ന ‘ഭേഡിയ’ നവംബര്‍ 25ന്


വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രമാണ് ‘ഭേഡിയ’. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബാക്കി സബ് തീക്ക്’ എന്ന ഗാമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഭാസ്‌കര്‍’ എന്ന കഥാപാത്രമായി വരുണ്‍ ധവാന്‍ അഭിനയിക്കുമ്പോള്‍ ‘ഡോ. അനിക’യായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments