“”മോളെന്റെ പരീക്ഷ കയിഞ്ഞില്ലേ ഇനി എന്താ അനക്ക് പഠിക്കണ്ടത് ”
“എനിക്ക് മൈക്കപ്പ് പഠിക്കണം വാപ്പ ഡൽഹിയിൽ പോയി.”
“പരീക്ഷയുടെ റിസൾറ്റ് ബരട്ടെ എന്നിട്ടു നോക്കാം”
ഉമ്മ സുഹറ ഇതു കേട്ടതും കലി തുള്ളി റഫീക്കിൻ്റെ നേർക്കുന്നു വന്നു.
“ഇങ്ങക്ക് ഒരു പെൺകുട്ടിയേ ഉള്ളു എന്ന് ബെച്ച് എല്ലാത്തിനു ഇങ്ങൾ സമ്മയിച്ചു കൊടുക്കണോ? ഡാൻസിനു കൊണ്ടു ചേർത്തപ്പം ഞമ്മ പറഞ്ഞതാ ബേണ്ടാ ബേണ്ടാ നുമ്മടെ ആളുകൾ ഇതിനൊന്നും പോവുല്ല എന്ന്. നിങ്ങളു സമ്മയിച്ചില്ല. ഓൾക്ക് നിക്കാഹ് കയിക്കാൻ നുമ്മുടെ ആൾക്കാരെ കിട്ടൂല്ല”
“സുഹറാ നീ ഒന്നു മിണ്ടായിരിക്കുമോ? കൊറെനേരായ് കിടന്നു ഓരോന്നു പറഞ്ഞോണ്ടിരിക്കണ്. അൻസി നീ ബെഷമിക്കണ്ടാ. ഇനക്ക് എന്താ ഇഷ്ടാന്നാ
പഠിച്ചോ”
സുഹറ ബഷീർ ദമ്പതികൾക്ക് മക്കൾ രണ്ടായിരുന്നു. ഇളയ കുട്ടി മൂന്നു വയസ്സുള്ളപ്പോൾ കുളത്തിൽ വീണു മരിച്ചു മൂത്തവളാണ് അൻസിയാ
രണ്ടു പേർക്കും മോളെന്നുവച്ചാ ജീവനാ ….
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. അൻസിയ ഡിഗ്രി പാസായി
മെയ്ക്കപ്പും ബ്യൂട്ടിഷൻ കോഴ്സും പഠിക്കാൻ ഡൽഹിയിൽ ഷഹനാസ് നടത്തുന്ന ഇൻസ്റ്റിററ്യൂട്ടിൽ പോകാനായിരുന്നു അവൾക്കാഗ്രഹം ….
സുഹാറയുടെ വാപ്പയുടെ അനുജൻ ഡൽഹിയിൽ ഉണ്ട്. അയാളെ വിളിച്ചു ബഷീർ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
“അതിനെന്താ ബഷീറെ അവളെ ഇങ്ങോട്ടെക്ക് ബിട്ടോളിൻ ഞമ്മളു നോക്കിക്കോളാം”
സുഹറയ്ക്ക് മകളെ ഇത്ര ദൂരം വിട്ട് പഠിപ്പിക്കാൻ ഒട്ടും താൽപ്പര്യമില്ല
ബഷീറിന്റേയും അൻസിയയുടെയും നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു
മകൾക്ക് കൊണ്ടുപോകാനുള്ളതൊക്കെ പാക്ക് ചെയ്യുന്നതിനിടെ
“മോളെ ഉമ്മയേയും ബാപ്പയെയും നീ ബിട്ടിട്ടു പോകാണോ?”
“ഉമ്മാ വെഷമിക്കണ്ടാ ഞാൻ പഠിച്ചിട്ടു വേഗം വരും”
അൻസിയ ആദ്യമായിട്ടാണ് കേരളം വിട്ട് പുറത്തു പോകുന്നത്. അവളെ ഭയം വേട്ടയാടുന്നുണ്ടായിരുന്നു. എങ്കിലൂം ലക്ഷ്യ സ്ഥാനത്ത് എത്തണം എന്ന ബോധത്തിൽ ധൈര്യം സംഭരിച്ചു അവൾ യാത്ര തുടർന്നു.
ഡൽഹിയിൽ നല്ല തണുപ്പ്.
ഉമ്മാന്റെ ചെറിയുപ്പാ സ്വറ്റർ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
സൂര്യൻ എവിടെയൊ പോയ് ഒളിച്ചതു പോലെ. മേഘങ്ങൾ മാറാല കൊണ്ടു പൊതിഞ്ഞതു പോലെ.
പുതിയ സ്ഥലം. സ്വരലിപിയുടെ വെളിമ്പുറങ്ങളിൽ അന്യയെ പോലെ കൊച്ചുപ്പയ്ക്കൊപ്പം കാറിൽ യാത്ര തുടർന്നു.
രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ഷഹനാസ് ഉസൈന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ
അഡ്മിഷൻ കിട്ടി.
കൊച്ചുപ്പയുടെ വീട്ടിൽ മകനും മരുമകളും രണ്ടു കുട്ടികളുമാണ്
കൊച്ചുമ്മകാൻസർ വന്നു മരിച്ചു പോയി.
ആദ്യമൊക്കെ ക്ലാസിൽ കൊണ്ടു വിട്ടത് കൊച്ചുപ്പയായിരുന്നു. പിന്നീട് തനിയെ പോകാൻ പഠിച്ചു.
വീട്ടിൽ നിന്നും എന്നും ഫോൺ വരും ഉമ്മ കരച്ചിൽ തന്നെയാണ്. അൻസിയയെ പിരിഞ്ഞതിലുള്ള വിഷമമാണ് ഉമ്മയ്ക്ക്.
ബസ്സ് സ്റ്റോപ്പ് വരെ കുറച്ചു നടക്കാനുണ്ട്
എന്നും ഒരു ചെറുപ്പക്കാരൻ അൻസിയയുടെ പിറകെ വരുന്നതു കാണാം..
നല്ല പൊക്കം ഒത്ത വണ്ണം വിടർന്ന കണ്ണുകൾ ഭംഗിയുള്ള താടിയും മീശയും. ആരും ഒന്നു നോക്കി പോകും
ഇന്ന് നേർക്കുനേർ ആയിരുന്നു അയാളുടെ വരവ്. അൻസിയയുടെ നയനങ്ങളോടു അവൾ പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കരുതെന്നു
കൊതിയൻനയനങ്ങൾ അനുസരിച്ചില്ല. മിഴികൾ തമ്മിൽ കഥ പറഞ്ഞു.
എന്നാൽ കൊതിയൻ നയനങ്ങൾ വഴങ്ങിയില്ല കാണണം സംസാരിക്കണം
എന്നുള്ള ഒരാഗ്രഹം മനസ്സിൽ മുളയിട്ടു.
ശരം തൊടുത്തു വിട്ട പോലെ ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നു. കൂട്ടത്തിൽ
അവരുടെ പ്രണയവും.
നിഖിൽ എന്നായിരുന്നു അവന്റെ പേര്.
കംപ്യൂട്ടർ എഞ്ചീനിയർ ആയി ജോലി നോക്കുന്നു.
ഒരു ദിവസം പോലും അവനെ കാണാതിരിക്കാൻ വയ്യാതായി. ക്ലാസു കഴിഞ്ഞു നിഖിൽ വരാൻ കാത്തു നിൽക്കും. കോഫി കുടിക്കാനും സിനിമ കാണാനും ഒക്കെ നിഖിലിനൊപ്പം പോകാൻ തുടങ്ങി
ഓരോ ദിവസവും താമാസിച്ചു ചെല്ലുമ്പോൾ കൊച്ചുപ്പയുടെ ചോദ്യത്തിനു കള്ളം പറയാനും തുടങ്ങി.
നിഖിൽ ഹിന്ദുവാണ് എന്നറിഞ്ഞിട്ടുകൂടി അവനെ എന്തിനാണ് പ്രണയിച്ചതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് ….. !
വീട്ടിലേക്കുള്ള വിളികുറഞ്ഞു വന്നു മനസ്സിൽ നിഖിൽ മാത്രമായി.
എഴുതി തീരുന്ന ഡയറി പോലെ കാലങ്ങൾ കടന്നുപോയി.
“നിഖിൽ എന്റെ കോഴ് തീരാറായി ഞാൻ നാട്ടിൽപോയ്ക്കഴിഞ്ഞാൽ പിന്നേ ഇങ്ങോട്ടുവന്നു നിന്നെകാണാൻപറ്റില്ല. നമ്മൾഎങ്ങിനെ വിവാഹം കഴിക്കും”?
“അൻസിയ ഞാൻ നിനക്കൊപ്പം വരാം, നാട്ടിലേക്ക്”
“അയ്യോ വേണ്ടാ ഞാൻ നിന്നെ എന്തു പറഞ്ഞു പരിചയപ്പെടുത്തും ഉമ്മയേയും വാപ്പയേയും എനിക്ക് പേടിയാണ് നിനക്ക് ഭാഷയും അറിയില്ല.”
“എനിക്കുനിന്നെ ഒരു ദിവസം പോലും കാണാതിരിക്കാനാവില്ല. നീ നാട്ടിൽ പോയാൽ എനിക്കു നീ നഷ്ടമാകും അത് എനിക്കു താങ്ങാനാവില്ല”
“നിഖിൽ നീ വിഷമിക്കല്ലേ ഞാൻ നമ്മുടെ പ്രണയത്തെപ്പറ്റി സംസാരിച്ചിട്ടു നിന്നെ വിളിക്കാം”
പഠിത്തം കഴിഞ്ഞു അൻസിയ നാട്ടിലേയ്ക്ക് പോന്നു. മകളെ നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിലാണ് വീട്ടുകാർ.
“ഇനി അൻസിക്കു കല്യാണം ആലോചിക്കാലോ, ഓൾക്ക് കല്യാണപ്രായക്കെ ആയി”
“ഓളുവന്നിട്ടു കുറച്ചു ദിവസമേ ആയുള്ളു അതിനു മുൻപുതുടങ്ങി കല്യാണാലോചന നീ ഒന്നു പോവുന്നുണ്ടോ സുഹറാ”
ഇതു നല്ല ഒരു സന്ദർഭം ആണ്, വാപ്പയോട് ഞങ്ങളുടെ പ്രണയത്തെ പറ്റി പറയാൻ.
“വാപ്പ ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോടു ദേഷ്യം തോന്നുമോ?”
” കാര്യം പറയ് എന്നിട്ടല്ലേ ദേഷ്യപ്പെടണോ എന്നു നുമക്ക് തീരുമാനിക്കാൻ”
” എനിക്ക് ഒരു ഹിന്ദു ചെക്കനെ ഇഷ്ടമാണ്. ഡൽഹിയിലാ വീട്. ഞാൻ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുള്ള ഒരു ഓഫീസിലാ ജോലി”
ഹിന്ദു ചെറുക്കനാണ് എന്നു കേട്ടപ്പോൾ ബഷീറ്ഞെട്ടുന്നത് അൻസിയ കണ്ടു.
കൃസ്ത്യാനി ആയിരുന്നെങ്കിൽ ചിലപ്പോൾ ക്ഷമിച്ചേനേ പക്ഷേ ഇത് ഹിന്ദു.
ബഷീറ് മറുപടി ഒന്നും പറയാതെ അകത്തേയ്ക്ക് കയറിപ്പോയി.
ഓർമ്മകൾ അപ്പുപ്പൻ താടി പോലെ പറന്നു കളിക്കുകയിരുന്നു മനസ്സിൽ .
പഠിക്കുന്ന കാലത്ത് താനും ഒരു ഹിന്ദു പെണ്ണിനെ പ്രണയിച്ചിരുന്നു. അവൾ നായരു കുട്ടിയായിരുന്നു ആരും കണ്ടാൽ കൊതിക്കുന്ന അംഗലാവണ്യം. വീട്ടിൽ ഒരു സഹോദരനും കൂടി ഉണ്ടവൾക്ക്. നന്നായി ചിത്രം വരയ്ക്കും. ഒരു ദിവസം ചിത്ര പ്രദർശനത്തിൽ വച്ചാണ് അവളുമായ് കൂടുതൽ അടുത്തത്. രണ്ടു പേരും പിരിയാനാവാത്തവിധം തമ്മിലടുത്തു. അവളില്ലാതെ തനിക്കോ താനില്ലാതെ അവൾക്കോ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തി …
രണ്ടു പേരും ഒളിച്ചോടാൻ തീരുമാനിച്ചു. ചെന്നയിൽ ബഷീറിന്റെ ഒരു കൂട്ടുകാരനുണ്ട്. അവിടെ താമസിക്കാനായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാമെന്നു അയാൾ പറഞ്ഞു. ആ ദിവസംവന്നു. ലക്ഷ്മിയുടെ കൂട്ടുകാരിയുടെ കയ്യിൽ ബഷീർ ഒരു കത്തു കൊടുത്തയച്ചു.
രാത്രി പന്ത്രണ്ടു മണിക്കുപുറത്തിറങ്ങുക. ബൈയ്ക്കുമായി ഇടവഴിയിൽ കാത്തു നിൽക്കാം. കത്തിലെ ഉള്ളടക്കം അതായിരുന്നു. ലക്ഷ്മി ഘടികാരത്തിന്റെ സൂചി ചലിക്കുന്നതും നോക്കിയിരിക്കുകയാണ്. ഒച്ചിന്റെ വേഗതയിലാണോ സുചി ചലിക്കുന്നത്. പന്ത്രണ്ടു മണിയാകാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. വസ്ത്രങ്ങൾ പാക്ക് ചെയ്തു വച്ച ബാഗ് എടുത്തു തോളിൽ തൂക്കി. ഒരു കുപ്പിവെള്ളവുമെടുത്തു പുറത്തിറങ്ങി. കൂരാക്കൂരിരുട്ട് ചീവിടുകളുടെ ശബ്ദം രാത്രിക്ക് ഭീകരത കൂട്ടി. ഒരു വടി കാലിൽ തടഞ്ഞു. അതെടുത്ത് അവൾ പതുക്കെ പാതയിലൂടെ ശബ്ദമുണ്ടാക്കി മുന്നോട്ടു നടന്നു. പാമ്പുകൾ സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണ്.
“അൻസിയ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരിന്നു. ബഷീർ മകൾ പറയുന്ന തൊന്നും കേൾക്കുന്നില്ല താൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോന്ന പ്രണയത്തെപ്പറ്റിയുള്ള ഓർമ്മകൾ അയാളെ വേട്ടയാടുകയായിരുന്നു. താൻ വന്ന വഴിയെ ആണോ മകളും യാത്ര ചെയ്യുന്നത്. ഇന്നും തന്റെ മനസ്സിൽ നിന്നും ലക്ഷ്മിയെ പിഴുതുകളയാൻ സാധിക്കുന്നില്ല അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു പോയി മനസ്സിൽ …
മകൾ മുറിയിലേക്ക് വന്നതയാൾ അറിഞ്ഞില്ല
” വാപ്പ ഞാൻ പറയുന്നതു വല്ലതും കേട്ടോ?”
ബഷീർ തന്റെ ഓർമ്മകൾക്കു വിരാമമിട്ടു..
“ഞാൻ ഉമ്മയുമായി സംസാരിച്ചിട്ടു നിന്നോടു പറയാം””
കാർമേഘങ്ങൾ ആകാശത്ത് കരിമ്പടം അണിയിച്ചു. നക്ഷത്രങ്ങളും ചന്ദ്രനും പോയ് മറഞ്ഞു.
ഓളോടു മോളുടെ പ്രണയത്തെ പറ്റി സംസാരിക്കുമ്പോൾഎന്തായിരിക്കും ഓളുടെ പ്രതികരണം, ബഷീറ്മാനസിക പിരിമുറുക്കത്തിലായി.
ഭക്ഷണം എല്ലാം കഴിഞ്ഞു സുഹറ കിടക്കയിൽ ബെഡ്ഡ് ഷീറ്റ് കുടഞ്ഞു വിരിക്കുകയായിരുന്നു..
ബഷീർ കിടക്കയിൽ വന്നിരുന്നു. സുഹറയെ പിടിച്ചു തനിക്കരികിൽ ഇരുത്തി.
“”സുഹറ ന്റെ മോൾ ഒരു ഹിന്ദു പയ്യനുമായിട്ടു സ്നേഹത്തിലാണ്. അവനെ നിക്കാഹു കയിക്കണമെന്നാ ഓളു പറണേത്”
“നിങ്ങള് ഒരു ബാപ്പയല്ലേ ഓളുടെ ഇഷ്ടത്തിനു എല്ലാം സമ്മയിച്ചു കൊടുക്കണോ അങ്ങിനെ ഒരു നിക്കാഹു നടന്നാൽ എന്റെ മയ്യത്തു നിങ്ങളു കാണും””
സുഹറ ഇത്രയും പറഞ്ഞു നിർത്തി.
ബഷീർ സുഹറയുടെ മുഖം പിടിച്ചുയർത്തി എന്നിട്ട് !
“സുഹറ നീ ഒരു കൃസ്തീയാനി ചെറുക്കനെ സ്നേഹിച്ചിരുന്നതും നീ ചാവാൻ നോക്കിയതും എന്നെ കൊണ്ടു തിരക്കു പിടിച്ചു നിന്നെനിക്കാഹു കയിപ്പിച്ചതും എല്ലാം എനിക്കറിയാം ഞാൻ നീ സ്നേഹിച്ച ചെക്കനെ കണ്ടു ഇന്നും നിക്കാഹു കയിക്കാതെ നീ കൊടുത്ത ഓർമ്മളെ മാത്രം സ്നേഹിച്ചു ജീവിക്കുന്നു”
സുഹറ ആശ്ചര്യത്തോടെ ബഷീറിൻ്റെ മുഖത്തേക്ക് നോക്കി എന്തു മറുപടി പറയണം എന്നറിയാതെ തലകുമ്പിട്ടിരുന്നു.
നേരം വെളുക്കട്ടെ എന്ന് പറഞ്ഞ് ഇരുവരും ഉറങ്ങാൻ കിടന്നു. പക്ഷെ ഇരുവർക്കും തീരെ ഉറക്കം വന്നില്ല.
അടുത്ത ദിവസം രാവിലെ അവരുടെ സ്വീകരണമുറിയുടെ നിശ്ശബ്ദതയിൽ, സുഹറ സോഫയിൽ ഇരിക്കുമ്പോൾ ഒരു സ്പഷ്ടമായ പിരിമുറുക്കം ഉള്ളിലും അന്തരീക്ഷത്തിലും നിറഞ്ഞുനിന്നു. അവളുടെ മുഖത്ത് അസ്വസ്ഥമായ ഒരു ഭാവം . ഒരു ഹിന്ദു ആൺകുട്ടിയെ വിവാഹം കഴിക്കാനുള്ള അവളുടെ മകളുടെ ആഗ്രഹമായിരുന്നു വിഷയം, അവൾക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
സുഹറയുടെ ഭർത്താവ് ബഷീറ് അവൾക്ക് എതിർവശത്ത് ഇരുന്നു, അവന്റെ കണ്ണുകൾ വിവേകത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മിശ്രണം പ്രതിഫലിപ്പിച്ചു.
“നമ്മുടെ വിശ്വാസം എനിക്ക് എത്ര പ്രധാനമാണെന്ന് നിങ്ങക്കറിയാം. എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത് നമ്മൾ ബിശ്വസിക്കുന്ന എല്ലാത്തിനും എതിരാണ്.”
ചിന്തകൾ കൂട്ടിവെച്ച് ബഷീർദീർഘ നിശ്വാസമെടുത്തു.
“എനിക്ക് മനസ്സിലായി, സുഹറ. പക്ഷേ നമ്മൾ നമ്മുടെ സ്വന്തം ഭൂതകാലത്തെ അംഗീകരിക്കണം. ഓർക്കുക, നമ്മൾ രണ്ടുപേരും നമ്മുടെ കുടുംബങ്ങൾ അനുശാസിക്കുന്ന തീരുമാനങ്ങൾ എങ്ങനെയാണ് നടത്തിയതെന്ന്? നമ്മളെ കൂടാതെ പലർക്കും വേദനയും കഷ്ടപ്പാടും ഉണ്ടാക്കിയ തിരഞ്ഞെടുപ്പുകൾ.”
സുഹറയുടെ കണ്ണുകൾ
ബഷീറിന്റെ കണ്ണുകളെ നേരിട്ടു
. “നിങ്ങൾ സംസാരിക്കുന്നത്…”
അവൾ പറഞ്ഞു തുടങ്ങി
പക്ഷേ സ്വന്തം ഭൂതകാലത്തിന്റെ ഓർമ്മകൾചിത്രങ്ങൾ വീണ്ടും തെളിഞ്ഞു വന്നപ്പോൾ അവളുടെ ശബ്ദം ഇടറി.
“അതെ ഞാൻ തന്നെ”
ബഷീർ ഉറപ്പിച്ചു പറഞ്ഞു.
“മാതാപിതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് നീ നിന്റെ കൃസ്ത്യൻ കാമുകനെ ഉപേക്ഷിച്ചത്. അവൻ സഹിച്ച വേദന നോക്കൂ. അതേ കാരണങ്ങളാൽ ഞാനും സ്നേഹിച്ച ഒരാളിൽ നിന്ന് അകന്നുപോയി. അവളുടെ ഭർത്താവിന് അവളെ ചികിൽസിക്കാൻ ആവാതെ അവൾ മരിച്ചു.”
തങ്ങളുടെ പങ്കിട്ട ഭൂതകാലത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലിൽ സുഹറ വിറച്ചു ഖേദത്തിന്റെ ഭാരം അവർക്കിടയിൽ കനപ്പെട്ടു.
ബഷീർ തുടർന്നു,
“നമ്മൾ സമൂഹത്തിന്റെ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുകൾ നടത്തി, അതിന്റെ അനന്തരഫലങ്ങൾ നമ്മൾ കണ്ടു. നുമ്മടെ മകളും അതേവേദന സഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ആവർത്തനചക്രം തകർത്ത് സ്വയം വീണ്ടെടുക്കാനുള്ള സമയമാണിത്.”
അവളുടെ ബോധ്യങ്ങൾക്കും അവരുടെ ഇരുവരുടെയും തെറ്റിന്റെ തിരിച്ചറിവിനുമിടയിൽ സുഹറയുടെ മനസ്സിൽ എന്തോ മാറ്റം വന്നതായി ബഷീറിനു
തോന്നി.
“പക്ഷേ ഇക്കാ നുമ്മുടെ വിശ്വാസങ്ങൾക്ക് എതിരെ എങ്ങനെ പോകും?”
“നമുക്ക് വളരാം, സുഹറാ. നുമ്മടെ മകളോടുള്ള നുമ്മടെ സ്നേഹം സാംസ്കാരികവും മതപരവുമായ അതിരുകൾക്കതീതമായിരിക്കണം. ഭൂതകാലത്തിന് പരിഹാരമുണ്ടാക്കാനുള്ള, ശരിയായ പാപപരിഹാരത്തിനുള്ള അവസരമാണിത്,”
സുഹറ ഒരു നിമിഷം നിശ്ശബ്ദയായി, അവളുടെ മതവികാരങ്ങളുമായി സന്ധി ചെയ്തു അവസാനം അവൾ പറഞ്ഞു,
“നമ്മുടെ മകൾ നുമ്മളെപ്പോലെ കഷ്ടപ്പെടാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, പക്ഷേങ്കില് ഇത് എനക്ക് സയ്ക്കുല”
“നമുക്ക് നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഒരു വയി കണ്ടെത്താം. നുമുക്ക് മകളുടെ മാർഗനിർദേശം തേടാം, നുമ്മടെ മകളെക്കൂടി ഈ ചർച്ചയിൽ ഉൾപ്പെടുത്താം, ഒരുമിച്ച് തിരുത്തലുകൾ വരുത്താം. നുമ്മടെ കുടുംബത്തിന്റെ സന്തോയം കഴിഞ്ഞല്ലേ എല്ലാം ഉള്ളൂ.”
ദമ്പതികൾ ഭയാനകമായ അത്തരം ഒരു ദൗത്യത്തെ അഭിമുഖീകരിക്കുമ്പോൾ, അവരുടെ കഴിഞ്ഞ കാലത്തിന്റെ പ്രതിധ്വനികൾ മുറിയിൽ തങ്ങിനിന്നു, അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ തിരഞ്ഞെടുപ്പുകളുടെ ഓർമ്മപ്പെടുത്തൽ. വീണ്ടെടുപ്പിലേക്കുള്ള പാത അനിശ്ചിതത്വത്തിലായിരുന്നു. പക്ഷേ അവരുടെ മകളോടുള്ള സ്നേഹം വഴികാട്ടിയായി, മുന്നോട്ടുള്ള വഴി പ്രകാശിപ്പിച്ചു.
സുഹറ രണ്ടാമതും ജീവിതത്തിൽ ഒരു സന്നിഗ്ധത അനുഭവിച്ചു. ഇത്തവണ തന്റെ തെറ്റ് ആവർത്തിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. .