Thursday, April 16, 2026
Homeകഥ/കവിതദാനം (അവയവ ദാനം മഹാദാനം) (കവിത)

ദാനം (അവയവ ദാനം മഹാദാനം) (കവിത)

ആതിരാസുധി

എനിക്കു മരിക്കണം
എൻ്റെഹൃദയം നിലക്കാതെ
എനിക്കു ജീവിക്കണം
എൻ്റെ അവയവങ്ങളിലൂടേ

ജൻമകർമ്മങ്ങളൊക്കെയും
തീരുംവരെ
ജീവിച്ചിടേണമെന്നാശയുണ്ടുള്ളിലായ്,
കർമ്മങ്ങൾ ഭംഗിയായി
തീരുന്നമാത്രയിൽ
എന്നെയും തേടിവന്നിടട്ടെ മരണം
ഹൃദയം നിലക്കാത്ത
മസ്തിഷ്കമരണം

എനിക്ക് കത്തിച്ചാമ്പലാകേണ്ട
മണ്ണിട്ടുമൂടി പുഴുവരിക്കേണ്ട
എൻ്റെ കണ്ണും കരളും ഹൃദയവും
അതർഹിക്കുന്നവർക്കായി
പുതുജീവൻ പകർന്നു നൽകിടട്ടെ

വിധിയെ
തടുക്കുവാനാകില്ലെന്നറിയാമെങ്കിലും
എൻ്റെ ഹൃദയംനിലച്ചാൽ
ഭാവിവൈദ്യശാസ്ത്ര പ്രതിഭകൾക്ക്
പാഠപുസ്തകം ആയിടട്ടെ എന്റെ
ശരീരം.

ഞാനൊരു പാഴ്തടിയല്ല
കത്തിച്ചാമ്പലാകാൻ
ഞാനൊരു പാഴ്‌ത്തടിയല്ല
അഴുകി മണ്ണായി തീരുവാൻ.

ആതിരാസുധി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com