മസ്‌കത്ത്: മലപ്പുറം സ്വദേശിയെ മിസ്ഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷ് മണിയങ്കല്‍ (50) ആണ് മരണപ്പെട്ടത്. ആറ് വര്‍ഷമായി ഒമാനിലുള്ള സുരേഷ് ഇതിനിടെ നാട്ടില്‍ പോയിരുന്നില്ല. പിതാവ്: പരമേശ്വരന്‍. മാതാവ്: ജാനകി. ഭാര്യ: ബബിത. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നാളെ പുലർച്ചെ കോഴിക്കോട് എയർപോർട്ടിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.
– –