Friday, May 23, 2025
Homeലോകവാർത്തകുവൈത്തില്‍ വീണ്ടും ദുരന്തം ; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

കുവൈത്തില്‍ വീണ്ടും ദുരന്തം ; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണ്

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ