നിന്നാർദ്രപ്രണയത്തിനായ് കേഴും
വെറുമൊരുരാധയല്ലയോ ഞാൻ
കണ്ണാ,വെറുമൊരുരാധയല്ലയോ ഞാൻ.
അറിഞ്ഞില്ലേ നീയെന്നിലെപ്രണയം
വിവശയായ് ഇവളിതാകാത്തിരിപ്പു.
വൃന്ദാവനിയിലെ പൂമരത്തണലിൽ,
നീയെന്നെ നിനച്ചു കേണതല്ലേ?
കളിയായി പിണങ്ങി നീ പോയീടിലും
നിന്നാർദ്രപ്രണയം കൊതിക്കുന്നു,
ഏകയാകുന്നൊരീരാധ.
നിൻമാധുര്യമൂറും മൊഴികൾ
കേൾക്കാൻ, മധുവൂറുമധരത്തിൽ
ചുംബിക്കുവാൻ,
കളിത്തോഴിയിരാധ കാത്തിരിപ്പൂ.
നിൻമുരളീരവം കേൾക്കാൻ
കൊതിക്കുന്നൊരീയെന്നെ
തഴുകില്ലയോ? കണ്ണാ നീ വരികില്ലയോ?
കാളിന്ദിയാറ്റിൽ ഞാൻ കാത്തിരിക്കാം