Sunday, November 24, 2024
Homeകഥ/കവിതഒരു മുക്കുത്തി (കഥ) ✍രേവതി സുരേഷ് അരൂർ

ഒരു മുക്കുത്തി (കഥ) ✍രേവതി സുരേഷ് അരൂർ

രേവതി സുരേഷ് അരൂർ

നാലാം ക്ലാസ്സിൽ വച്ചാണ് ആദ്യമായി മൂക്ക് തുളച്ചത്. തമിഴ് തട്ടാൻ ആയ കൊണ്ട് പെൺ കുട്ടികൾക്ക് മുക്കുത്തി ഇടുമായിരുന്നു. പക്ഷേ അന്ന് എനിക്കതിഷ്ടമല്ലായിരുന്നു. അല്ലേത്തന്നെ പാണ്ടി ലുക്ക് ,കൂടെ മൂക്കുത്തി കൂടായാൽ പിന്നെ പറയണ്ട.

വല്യപ്പനാണ് ആദ്യം കുത്തി തന്നത്. അത് പഴുക്കാഞ്ഞിട്ടും വേദനയേന്നും പറഞ്ഞ് ഊരിക്കളഞ്ഞു.
പിന്നെ ഒരു 9-ാം ക്ലാസ് ഒക്കെ ആയപ്പം പാട്ടി [അച്ഛൻ്റെ അമ്മ ] യുടെ നിർബന്ധത്താൽ വല്യച്ചൻ്റെ മോൾ കുത്തി തന്നു. അന്ന് കള്ളത്തരം പറഞ്ഞ കൊണ്ടാവാം ആ പ്രാവിശ്യം മൂക്ക് നന്നായി പഴുത്തു അങ്ങനെ അന്നും രക്ഷപ്പെട്ടു.

പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു മൂന്ന് കുട്ടികൾ ഒക്കെ ആയി കഴിഞ്ഞ് വല്ലാത്തൊരു മോഹം തോന്നി മൂക്ക് ഒന്ന് കുത്തണം എന്ന്…….. അങ്ങനെ വല്യച്ചൻ്റെ ഇളയമകൾ എൻ്റെ അനുജത്തിയുടെ കല്യാണം വന്നു ചേച്ചിയോട് നേരത്തേ വിളിച്ച് ചോദിച്ചു എനിക്ക് മൂക്ക് കുത്തി തരാമോ? ഒത്തിരി ആഗ്രഹം ഇപ്പം തോന്നുന്നു എന്ന് .ചേച്ചി സമ്മതിച്ചു

കല്യാണ ദിവസം ഹാളിൽ രാവിലെ എത്തി ചേച്ചിയും വന്നു ഒരു സൈഡിലേക്ക് മാറി നിന്ന് ചേച്ചി എൻ്റെ ഇഷ്ടം അത് സാധിച്ചു തന്നു. …… കുറച്ച് തൊലിക്കട്ടി കൂടുതലായതിനാൽ കുത്തിക്കുഴിക്കാൻ ചേച്ചി ഇത്തിരി പാട് കഴിച്ചു ഞാനും കരഞ്ഞ് സഹിച്ചു. പക്ഷേ മൂക്ക് കുത്തണം എന്ന ആഗ്രഹം കലശലായതിനാൽ നന്നായി സഹിച്ചു ഞാൻ. കണ്ണ് കലങ്ങിയാണ് കല്യാണം കൂടിയത് പക്ഷേ മൂക്ക് കുത്തി ഇട്ട് ചുന്ദരിയായി ആണ് കൂടിയത് എന്നതാണ് ഏറെ സന്തോഷം തന്ന കാര്യം. വലിയ മുക്കുത്തി എനിക്ക് ഏറെയിഷ്ടം , “പാട്ടിയുടേയും അമ്മയുടെയും ” മൂക്കുത്തി ഞാൻ സ്വന്തമാക്കി അത് ഇടുമ്പോൾ അവരുടെ സാമീപ്യം ഞാൻ അറിയാറുണ്ട് വിട്ടുപോയി എന്ന ചിന്ത വരാതെ കൂടെ ഉണ്ട് എന്ന് തന്നെ വിശ്വസിച്ച് എൻ്റെ മുക്കുത്തി വിശേഷം ഇവിടെ നിർത്തുന്നു

രേവതി സുരേഷ് അരൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments