അയലത്തെ കുട്ട്യോളുംസൂറേം കൂടി പറങ്കിമാങ്ങ പെറുക്കുമ്പോ
എരുമഅലറും പോലുള്ള ശബ്ദത്തിൽ അവളുടെ ബാപ്പച്ചി വിളിക്കുന്നു.
സൂറാ… എടീസൂറാ..”
ദാ….. ബര്ന്ന്.. ബാപ്പാന്നും പറഞ്ഞ് ഞാളെല്ലാം കൂടി അപ്പറത്തെ നാട്ടുമാവിന്റെ ചോട്ടില്ഉണ്ണിമാങ്ങ പെറുക്കാ മ്പോയി.
ബീണ്ടും അതാ എരുമ അലറുന്ന പോലത്തെ ബിളി വന്ന്
എന്തിനാ പ്പം.
എപ്പരള്ള രമേശൻ ചോയിച്ച്
ങ്ങോട്ട് ബരീനെ ഡാ.. കള്ള ഹിമാറേ
യ്യിന്ന ചോദ്യം ചെയ്യാനാ യോ
ഞാനങ്ങോട്ടുബന്നാ മുട്ടു കാലു തല്ലിയൊടിക്കും പറഞ്ഞേക്കാം.
ആളതാ.. ബെളിച്ചപ്പാട് ന് ഒറയണ പോലെ നടക്ക്ണ്.
സൂറാ… ന്തോ പ്രശ്നണ്ട്
ന്നാ
ഞമ്മള് പോണു.
സൂറ അതും പറഞ്ഞ് ഓടി ബീട്ടിലെ അടുക്കള ഭാഗത്തെത്തി.
ആരെല്ലോ ആണുങ്ങള് ബല്യ ഒച്ചത്തില് സംസാരിക്ക്ണ്
ന്താ ഉമ്മാ.. ഇബരാ രാ..
ചേറും പൊടിം നിറഞ്ഞ പെറ്റിക്കോട്ട് അയിച്ച്
മുടി ബാരിക്കെട്ടിക്കൊണ്ട് അബള് ചോയിച്ച്.
ഇയ്യ് പോയി കുളിച്ചിട്ട് ബാ പെണ്ണേ..
ഓല് പെണ്ണ് കാണാമ്മന്നോലാ..
ന്നിട്ട് ഞാനങ്ങോട്ടു നോക്കീട്ട് ആണുങ്ങളെ മാത്രല്ലേ കാണ് ന്നുള്ളൂ.
ഇയ്യ്തറക്കുത്തരം പറയ്യാണ്ട് വേഗം വാ സൂറാ..
ഓള് ഒരു കളറുള്ളപുതിയ പെറ്റിക്കോട്ടുമായി ഓല കൊണ്ടു മറച്ച കുളിമുറീക്കേറി.
ആഹാ ഇന്ന് പാനനിറച്ചും ബെള്ളാക്കി വെച്ചിക്കല്ലോ ന്റുമ്മച്ചി..
പാവം., കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം.
സൂറാ… ങ്ങ് ബാ..
ബാപ്പച്ചി ന്റെ അടുത്ത ബിളി.
ഓള് മൊഞ്ചത്തിയായി കോലാലേക്കോടിയെത്തി.
അത് കണ്ട് മൊയില്യാര് പറഞ്ഞ്
ഇതാ മുസല്യാരേ ങ്ങളെ പെണ്ണ്. ന്ന്.
നല്ല മൊഞ്ചത്തി പെണ്ണാ..
ഓളെ നോക്കി ആ ബയസ്സൻ മുസല്യാര് പറഞ്ഞ്.
ഓളെ ഞമ്മക്കിഷ്ടായി.
ഓളെ ഞമ്മക്ക് തന്നോളി
ഞമ്മള് പൊന്നുപോലെ നോക്കും.
അത് കേട്ട് ഓള് പല്ലില്ലാത്ത മോണ കാട്ടിചിരിച്ച് ഓടി.
സൂറാന്റെ മൈലാഞ്ചിക്കല്യാണോം, നിക്കാഹും എല്ലാം പൊടിപൊടിച്ച് നടത്തി.
അങ്ങനോള് നവവധുവായി അയാളെ പെരേലെത്തി.
പായേല് മുള്ളണ സൂറേനേം കൊണ്ട് മുസല്യാര് കൊയങ്ങി.
പോരാത്തത്
രാത്രിയായാല് ഞമ്മക്ക് പ്പം ഉമ്മാന കാണണംന്ന്ള്ള വാശിം..
മുസല്യാര് ആദ്യം കെട്ടിയ രണ്ടു ബീവിമാര് ഓള മോള പ്പോലെ നോക്കി. –
ഞ്ചെ റബ്ബേ.. നാലാം തരത്തിലെത്തിയ ഈനക്കെട്ടിച്ചയച്ച ആ പെരക്കാരെയാ ആദ്യം തല്ലേണ്ടത്
അതിലെ ഒരു ബീവി പറഞ്ഞ്
ശരിയാ ജ്ജ് പറഞ്ഞത്.
ഓളന്ന് തൊട്ട് ഇദ്ദവസം വരെ അയാളെപ്പരം കെടന്നിട്ടില്ല.
ഉമ്മാന പ്പോലുള്ള ബീവിമാരെപ്പറ്റിക്കിടക്കണ അവളെ നോക്കി മുസല്യാര് പറഞ്ഞ്
ഞമ്മക്ക് ചതി പറ്റീന്നാ തോന്നണത്
ഓള് മാര് ചിരിയടക്കിക്കിടന്നു.
ങ്ങക്കത് തന്നെ ബാണം
പടച്ചോന്റെ കളിയാതൊക്കെ.
മുമ്പല്യാര് അണ്ടി പോയ അണ്ണാനെപ്പോലെ
തോളത്തെ തോർത്ത് ഒന്നു കുടഞ്ഞ് അരിശത്തോടെ
അപ്പറത്തെ മുറീലേക്ക് പോയി.
ബീവിമാര് ഓളെ മോളപ്പോലെ നോക്കി
സന്തോഷത്തോടെഓരോ ദിവസോം കഴിച്ചു കൂട്ടി –
സൂറയ്ക്കും ഉമ്മാനെ ബിട്ട് നിന്നസങ്കടം മാറി ബന്നീന്.
അപ്പഴാണ് മുസല്യാര് ഒര് തീരുമാനെടുത്തത്
ഓള് ബടങ്ങന തിന്നും, കുടിച്ചു കയ്യണ്ട
ഓള ഞമ്മള് മൊഴി ചൊല്ലാ പോവ്വാ..
ബീവിമാരോടയാള് പറഞ്ഞ്.
എനക്കെന്തിനാ ങ്ങനൊരുത്തി.
അയാളെ ബർത്താനം
ബീവിമാർക്ക് പെരുത്ത്
സങ്കടണ്ടാക്കി.
ഇതിപ്പോ, ഓളെ ഞമ്മള് മോളപ്പോലെ കണ്ട് സ്നേഹിച്ച് കൂടക്കിടത്തി ഒറക്കി.
ഇനി അയിനേം കൊണ്ടാക്കാന്ന് ബെച്ചാ
ഞാളും പോവ്വാന്നാല്.
ഓള് കുറച്ചീസം ഓള പെരേല്നിക്കട്ടെ
ന്നിട്ട് ഞമ്മക്ക് ആലോയിക്കാം ന്താ ബേണ്ടത് ന്ന്.
ഓളേ ബേഗം റെഡിയാക്ക്.
കിടക്കപ്പായേന്നെണീക്കാത്ത സൂറാനെവിളിച്ചെണീപ്പിച്ച് ബീവി പറഞ്ഞ് മോളെ എനക്ക് ഉമ്മച്ചിന്റെ ട്ത്ത് പോണ്ടേ
വേണ്ട അവള് ആ ബീവീനെ കെട്ടിപ്പിടിച്ച് പറഞ്ഞു.
ന്നാലും മോളെ ഉമ്മ എത്ര ദിവസായി മോളെ കാണാതെ
പോയിട്ടു വാ..
അവളെ അവര് മൊഞ്ചത്തിയാക്കി യാത്രയാക്കി
അവിടേയ്ക്കൊരു തിരിച്ചു വരവില്ലെന്നറിയാത്ത സൂറ
നിഷ്ക്കളങ്ക ഭാവത്തിൽ
യാത്രയായി.
പിന്നീട് കുറച്ചീസം കഴിഞ്ഞ്
മുസല്യാര് അവളെ മൊഴി ചൊല്ലിന്നറിഞ്ഞു.
പല്ല് കൊഴിഞ്ഞു ന്നിട്ടും അയാള് നാലാമത്തെ ബീവിയ്ക്കുള്ള തിരച്ചിലിലന്നാ കേട്ടത്.
ഋതുമതിയാവാത്ത സൂറ
നവവധുവായ കഥ സ്ക്കൂളിലൊക്കെ പാട്ടായി
ഓള് പിന്നേം കൂട്ടുകാരോടൊപ്പം പറങ്കിമാങ്ങേം, പുളിച്ചിമാങ്ങേം പെറുക്കി നടന്നു.
അയിനിടയ്ക്ക്
ഓളെ ബാപ്പച്ചി മരിച്ചു മയ്യത്തായി.
സൂറ പഠിച്ച് വല്യ ഡോക്ടറായി
ആ നാടിന്റെ ഡോക്ടർ
ഓളെ നല്ലൊരു യുവഡോക്ടറ്
വിവാഹം കഴിച്ചു.
ആ ദിവസം
ഓളെ ആദ്യം കെട്ടിയ മുസല്യാരും ചത്തു.
ഓള് കാറില്‌പോകുമ്പോ
അയാളെ മയ്യത്ത് പള്ളിയിലേക്കെടുത്തു നടക്കുന്നതവള് കണ്ട്
ഒക്കെ ഒരു ദു:സ്വപ്നം പോലെ
അവളുടെ മനസ്സിലൂടെ കടന്നുപോയി .
ഡോക്ടറുടെകൈ അവളെ പുണർന്നപ്പോഴാണവള്
ആഞെട്ടലിൽ നിന്നുണർന്നത്.
ഇപ്പഴാ ശരിക്കും നവവധുവായത്
അവളോർത്തു ചിരിച്ചു.
പിന്നീടവൾ അയാളോടൊപ്പംസന്തോഷവതിയായി ജീവിച്ചു.
കാറിന്റെ വേഗം കൂടി
വെയിൽ പൂക്കൾ
വാടാതെ തലയാട്ടി വഴി നീളെനിന്നു
മഴത്തുമ്പികൾ വട്ടമിട്ടു പറന്നു.
അവളെ യാത്രയാക്കും പോലെ…
ശുഭം🙏🏻