ശരവണൻ ഒരു സ്വർണ്ണ കടക്കാരനാണ്. അയാൾ രാവിലെ കുളിയും ചായകുടിയും കഴിഞ്ഞ് ഒമ്പതു മണിയാകുമ്പോൾ കടയിലേക്ക് പോകും. അന്നും പതിവുപോലെ അയാൾ പോയിക്കഴിഞ്ഞ് ഭാര്യ ഗോമതി അയൽക്കാരുമായി കുറച്ചു നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞു വാതിൽ അടച്ച് അകത്തേക്ക് പോയി.ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .അവർ പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുമ്പോൾ ഫോൺ ബല്ലടി യ്ക്കാൻ തുടങ്ങി. കൈയൊന്നു തുടച്ച് ഫോണെടുത്തു. അപ്പുറത്ത് ശരവണനാണ്.എന്താ അണ്ണാ…ഗോമതി ചോദിച്ചു. ശരവണൻ ഒരു മറവിക്കാരനാണ്. അയാൾ എന്തെങ്കിലും മറന്നിട്ടുണ്ടാവും ഗോമതിയ്ക്ക് അറിയാം. ഇന്നെന്താ മറന്നത് ഗോമതി ശരവണനെ കളിയാക്കിക്കൊണ്ട് ചോദിച്ചു.മറന്നത് ഒരു ചെക്കാണ് മേശപ്പുറത്തുണ്ട്.കുറച്ചുകഴിഞ്ഞ് കടയിൽ നിന്ന് ആളെ വിടാം കൊടുത്തയക്കണം ശരവണൻ പറഞ്ഞു. ശരി എന്നു പറഞ്ഞ് ഗോമതി ഫോൺ താഴെ വെച്ച് അടുക്കളയിലേക്ക് പോയി.
“എൻ്റെ ശരവണണ്ണാ നിങ്ങളുടെ ഒരു മറവി ” രാജീവനാണ്. ശരവണൻ്റെമനസ്സാക്ഷി സൂക്ഷിപ്പുകാരനും അക്കൗണ്ടൻ്റുമാണ് രാജീവൻ. കുറെ സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെല്ലിന്റെ ഒച്ച കേട്ട് ഗോമതി വാതിൽ തുറന്നു പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരൻ. ഞാൻ ഹരിയാണ്. കടയിൽ നിന്ന് ശരവണൻസാറ് പറഞ്ഞിട്ട് വന്നതാണ്. ഗോമതിക്ക് കാര്യം മനസ്സിലായി. ഇതാ വരുന്നു എന്നു പറഞ്ഞ് അവർ അകത്തേക്ക് പോയി. ഒരു കവറുമായി തിരിച്ചുവന്നു. അത് അയാളെ ഏൽപ്പിച്ചു.അയാൾ യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി. കുറച്ചു കഴിഞ്ഞ് വീണ്ടും കോളിങ്ങ് ബല്ലിൻ്റെ ഒച്ചകേട്ട്ഗോമതി വാതിൽ തുറന്നു. നോക്കിയപ്പോൾ രാജീവിനെ കണ്ടു. എന്താ രാജീവാ .. ഗോമതികാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞു.അക്കാ അണ്ണൻ ഒരു കവർ മറന്നു വെച്ചിട്ടുണ്ട് എടുക്കാൻ വന്നതാണ്. ഗോമതിയ്ക്ക് ഒന്നും മനസ്സിലായില്ല .അവർ പറഞ്ഞു കുറച്ചു മുമ്പ് കടയിൽ നിന്ന് ഹരി എന്ന ഒരാൾ വന്നു കൊണ്ടുപോയല്ലോ.രാജീവൻ അത്ഭുതത്തോടെ ചോദിച്ചു. ഹരിയോ? അതാരാ കടയിൽ അങ്ങനെ ഒരാൾ ഇല്ലല്ലോ.ഗോമതിക്ക് തലകറങ്ങുന്നതായി തോന്നി അവർ സെറ്റിയിൽ തളർന്നിരുന്നു. രാജീവൻ മേശപ്പുറത്ത് ഇരുന്നവെള്ളമെടുത്ത് ഗോമതിയ്ക്ക് കുടിയ്ക്കാൻ കൊടുത്തു. പിന്നെ ശരവണനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ശരവണന്റെ നിലവിളി രാജീവൻ ഫോണിലൂടെ കേട്ടു. അയ്യോ… എൻ്റെ “പത്ത് ലക്ഷം “. രാജീവൻ ഗോമതിയോട് പറഞ്ഞു അക്ക ഞാൻ കടയിലേക്ക് പോകട്ടെ .അയാൾ ഇറങ്ങി.
രാജീവൻ നേരെ പോയത് കൂട്ടുകാരനായ നരേന്ദ്രന്റെ അടുത്തേക്കാണ് .പത്തുലക്ഷം തട്ടിയെടുത്ത് സന്തോഷത്തിൽ നരേന്ദ്രൻ രാജീവനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ശരവണൻ ചെക്കു മാറുന്ന കാര്യം വിശ്വസ്തനായ രാജീവനുമായി സംസാരിച്ചിരുന്നു. എന്നാൽ രാജീവൻ ശരവണൻ അറിയാതെ നരേന്ദ്രൻ എന്ന അയാളുടെ ചങ്ങാതിയും ചെറുകിട തട്ടിപ്പുകാരനുമായ നരേന്ദ്രനും ആയി പണം തട്ടിയെടുക്കുന്ന കാര്യം ചട്ടം കെട്ടി അതിനു വേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. വിശ്വസ്തനായി നിന്ന് രാജീവൻ ശരവണന റിയാതെ പലപ്പോഴും പണം തട്ടിയെടുക്കാറുണ്ട്. അന്ന് വലിയ തുക അടിച്ചുമാറ്റാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ രണ്ടുപേരും കൂടി ബാങ്കിലേക്ക് പോയി. പക്ഷേ അവിടെ അവരെയും കത്ത് ശരവണൻ ഇരിക്കുന്നുണ്ടായിരുന്നു. രാജീവൻ ഫോൺ ചെയ്യുന്നത് യാദൃശ്ചികമായി കേട്ട നന്ദ എന്ന സ്റ്റാഫ്അപ്പോൾ തന്നെ രാജീവന്റെ കള്ളത്തരങ്ങൾ ശരവണനെ അറിയിച്ചിരുന്നു. രാജീവിനെയും നരേന്ദ്രനെയും അവിടെവച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു .രാജീവൻ്റെ ചതിയിൽ നിന്ന് തന്നെ രക്ഷിച്ച നന്ദയ്ക്ക് ശരവണൻ പ്രമോഷൻ നൽകി നന്ദി പ്രകടിപ്പിച്ചു.