Thursday, July 18, 2024
Homeകായികംഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് 7 വിക്കറ്റ് ജയം.

ഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് 7 വിക്കറ്റ് ജയം.

ഡല്‍ഹി; ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത. ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി നേടിയ ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. 33 പന്തുകള്‍ നേരിട്ട സാള്‍ട്ട് അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 68 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സുനില്‍ നരെയ്‌നൊപ്പം വെറും 37 പന്തില്‍ നിന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാള്‍ട്ടിനായി. നരെയ്ന്‍ (15), റിങ്കു സിങ് (11) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (33), വെങ്കടേഷ് അയ്യരും (26) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിയെ നൈറ്റ് റൈഡേഴ്സ് ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹർഷിദ് റാണയും ചേർന്നാണ് ഡൽഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഓപണർമാരായ പ്രി​ഥ്വി​ ഷായും (13), ഫ്രേസർ മക്ഗർകും (12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പ്രി​ഥ്വി​യെ വൈ​ഭ​വ് അ​റോ​റ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ മ​ക്ഗ​ർ​കി​നെ മി​ച്ച​ൽ സ്റ്റാ​ർ​ക്കു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്. മൂ​ന്നാ​മ​നാ​യെ​ത്തി​യ ഷാ​യ് ഹോ​പ് അ​റോ​റ​യെ സി​ക്സ​ടി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും മൂ​ന്ന് പ​ന്തി​ൽ ആ​റു റ​ൺ​സെ​ടു​ത്ത് കൂ​ടാ​രം ക​യ​റി. അ​ഭി​ഷേ​ക് പൊ​രേ​ലും നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് ടീ​മി​ന്റെ സ്കോ​റു​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. 15 പ​ന്തി​ൽ 18 റ​ൺ​സെ​ടു​ത്ത പൊ​രേ​ലി​നെ റാ​ണ ബൗ​ൾ​ഡാ​ക്കി.

നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ ഡല്‍ഹിയെ 20 ഓവറില്‍ ഒമ്പതിന് 153 റണ്‍സിലൊതുക്കാന്‍ കൊല്‍ക്കത്തയ്ക്കായിരുന്നു. 20 പ​ന്തി​ൽ 27 റ​ൺ​സാ​യി​രു​ന്നു ക്യാ​പ്റ്റ​ന്റെ സം​ഭാ​വ​ന.നി​ല​യു​റ​പ്പി​ക്കും മു​മ്പ് ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​നെ​യും (4) കു​മാ​ർ കു​ശാ​ഗ്ര​യെ​യും (1) വ​രു​ൺ മ​ട​ക്കി. 15 റ​ൺ​സെ​ടു​ത്ത അ​ക്ഷ​റി​നെ സു​നി​ൽ ന​രെ​യ്ൻ പ​റ​ഞ്ഞു​വി​ട്ടു. എ​ട്ടു റ​ൺ​സ് നേ​ടി​യ റാ​സി​ഖ് സ​ലാം, റാ​ണ​യു​ടെ പ​ന്തി​ലും പു​റ​ത്താ​യി. ഒ​മ്പ​താ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ കു​ൽ​ദീ​പ് യാ​ദ​വ് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഡ​ൽ​ഹി​യെ പൊ​രു​താ​വുന്ന സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ഞ്ചു ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നി​ങ്സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments