Thursday, December 26, 2024
Homeകായികംഅമ്മമാർ നൽകിയ പണി ശിരസാവഹിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്ടനും സംഘവും.

അമ്മമാർ നൽകിയ പണി ശിരസാവഹിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്ടനും സംഘവും.

ചപ്പാത്തി പരത്തുന്ന സഞ്ജുവിനേയും ധ്രുവ് ജുറേലിനേയും കാണാം. ഒപ്പം മൺകുടവുമായി നീങ്ങുന്ന റിയാൻ പരാഗിനേയും ട്രെന്റ് ബോൾട്ടിനേയും കാണാം. വലിയ പൊതുകുളത്തിൽ നിന്ന് സഞ്ജു സാംസൺ വെള്ളം കോരുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.രാജസ്ഥാനിൽ വെള്ളം കിട്ടാൻ കുടവുമായി ദീർഘദൂരം യാത്ര ചെയ്യുന്ന സ്ത്രീകളെ കാണാം. ഇത്തരത്തിൽ പ്രയാസങ്ങൾ നേരിൽ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമാണ് രാജസ്ഥാൻ റോയൽസ് ടീമംഗങ്ങൾ സമയം ചെലവഴിച്ചത്. ‘പിങ്ക് പ്രോമിസ്’ മത്സരം രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, സ്ത്രീകളുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് ഇളം പിങ്ക് നിറത്തിലുള്ള ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. ഈ മുന്നേറ്റത്തിനൊപ്പം തന്നെ സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും ടീം ലക്ഷ്യമിടുന്നുണ്ട്.

വീട്ടമ്മമാർ നൽകിയ ചെറുജോലികൾ സഞ്ജുവും മറ്റു ടീമംഗങ്ങളും ആവേശത്തോടെയാണ് ചെയ്തുനോക്കിയത്. ജീവിതത്തിൽ എല്ലാമുണ്ടായിട്ടും ചിലരൊന്നും സന്തോഷവാന്മാർ ആയിരിക്കില്ലെന്ന് ടീമംഗങ്ങളെ ഓർമ്മിപ്പിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസൺ. ശനിയാഴ്ചത്തെ പിങ്ക് പ്രോമിസ് മത്സരത്തിന്റെ സവിശേഷതകൾ വിശദീകരിക്കുന്നതിനിടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനിലെ സാധാരണക്കാരായ വീട്ടമ്മമാർക്കൊപ്പം അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടുമനസിലാക്കുന്ന രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളുടെ വീഡിയോയിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.
ഈ ഫ്രാഞ്ചൈസി കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് പിങ്ക് നിറം തിരഞ്ഞെടുക്കാൻ കാരണമെന്ന് സഞ്ജു പറയുന്നു. “ഞാനിന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ മൂന്ന് വീട്ടമ്മമാരെ പരിചയപ്പെട്ടു. അതിൽ രണ്ടു പേർ അവരുടെ ജീവിത പ്രയാസങ്ങളാണ് എന്നോട് പറഞ്ഞത്. എന്നാൽ മൂന്നാമത്തെ ആൾ ഇത്തരം പ്രയാസങ്ങളാണ് ജീവിതത്തെ സ്പെഷ്യലാക്കുന്നതെന്നും അത് ഞങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കുമെന്നും പറഞ്ഞു,”..

“ഇതിൽ നിന്ന് എനിക്ക് മനസിലായത് ജീവിതത്തിൽ എല്ലാത്തിനോടും നന്ദിയുള്ളവരായിരിക്കണമെന്ന പാഠമാണ്. ഞങ്ങൾ 5 സ്റ്റാർ, 7 സ്റ്റാർ ഹോട്ടലുകളിലും കഴിയുകയും, എല്ലാ സുഖങ്ങളോടെയും ജീവിക്കുകയും ചെയ്യുമ്പോഴും രാത്രി സന്തോഷത്തോടെ ഉറങ്ങാനാകുന്നുണ്ടോ എന്നത് പ്രധാനമാണ്. നമ്മൾ ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. ജീവിതത്തിൽ എന്ത് ഉണ്ടെന്നതും ഇല്ലെന്നും ഓരോരുത്തരുടെ കാഴ്ചപ്പാടിന് അനുസരിച്ച് മാറും,” സഞ്ജു പറഞ്ഞു.

വീട്ടമ്മമാർ നൽകിയ ചെറുജോലികൾ സഞ്ജുവും മറ്റു ടീമംഗങ്ങളും ആവേശത്തോടെയാണ് ചെയ്തുനോക്കിയത്. ചപ്പാത്തി പരത്തുന്ന സഞ്ജുവിനേയും ധ്രുവ് ജുറേലിനേയും വീഡിയോയിൽ കാണാം. ഒപ്പം മൺകുടവുമായി നീങ്ങുന്ന റിയാൻ പരാഗിനേയും ട്രെന്റ് ബോൾട്ടിനേയും കാണാം. വലിയ പൊതുകുളത്തിൽ നിന്ന് സഞ്ജു സാംസൺ വെള്ളം കോരുന്നതും കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments