ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ തോല്‍വി. ആദ്യ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 189 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ -സ്മൃതി സഖ്യം 56 റണ്‍സ് നേടി. തുടർന്ന് ആറാം ഓവറിൽ ഷെഫാലി പുറത്താവുകയായിരുന്നു.
മൂന്നാമതെത്തിയ ദയാലന്‍ ഹേമതലയ്ക്കും ശോഭിക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ സ്മൃതിയും മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ഹര്‍മന്‍പ്രീത് കൗറും ജമീമയും ചേർന്ന് 90 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇരുവരും പ്രതീഷ നല്‍കിയെങ്കിലും 12 റണ്‍സ് അകലെ വീണു. ഹര്‍മന്‍പ്രീത് അവസാന പന്തിലാണ് പുറത്താവുന്നത്. 30 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും നേടിയ ജമീമ പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. നേരത്തെ, ഏകദിന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.