Tuesday, December 24, 2024
Homeകായികംസെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി സ്മൃ​തി മ​ന്ദാ​ന;​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം.

സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി സ്മൃ​തി മ​ന്ദാ​ന;​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം.

ബം​ഗ​ളൂ​രു: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് വി​ജ​യം.143 റ​ണ്‍​സി​നാ​ണ് വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 266 റ​ണ്‍​സ് വിജയലക്ഷ്യം പി​ന്തു​ട​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 122 റ​ണ്‍​സാ​ണ് എ​ടു​ക്കാ​നാ​യ​ത്. നാ​ല് വി​ക്ക​റ്റെ​ടു​ത്ത ആ​ശ ശോ​ഭ​ന തി​ള​ങ്ങി. ദീ​പ്തി ശ​ര്‍​മ ര​ണ്ട് വി​ക്ക​റ്റു​ക​ളും രേ​ണു​ക താ​ക്കൂ​ര്‍,പൂ​ജ വ​സ്ത്ര​കാ​ര്‍,രാ​ധ യാ​ദ​വ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി.

സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. 117 റ​ണ്‍​സാ​ണ് സ്മൃ​തി​യെ​ടു​ത്ത​ത്.​ദീ​പ്തി ശ​ര്‍​മ 37 റ​ണ്‍​സും പൂ​ജ വ​സ്ത്ര​കാ​ര്‍ 31 റ​ണ്‍​സും എ​ടു​ത്തു. സ്മൃ​തി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ജൂ​ണ്‍ 19ന് ​ആ​ണ് അ​ടു​ത്ത മ​ത്സ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments