Sunday, July 21, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (നാല്പത്തിരണ്ടാം വാരം) ✍സൈമ ശങ്കർ, മൈസൂർ

👬👫കുട്ടീസ് കോർണർ 👬👫 (നാല്പത്തിരണ്ടാം വാരം) ✍സൈമ ശങ്കർ, മൈസൂർ

സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)കുസൃതി ചോദ്യങ്ങൾ (B)പൊതു അറിവ്
(C)പദ്യം (D)സ്റ്റാമ്പിന്റെ കഥ കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലൊ…. ല്ലേ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) കുസൃതി ചോദ്യങ്ങളും ഉത്തരവും (16)

1) ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും?

5 മൂലകൾ

2) വെട്ടുംതോറും വലുതാകുന്നതെന്തു?

റോഡ്

3) വലിക്കുന്തോറും ചെറുതാകുന്നതെന്തു?

ബീഡി

4) 6 + 7 = 1. എപ്പോള്‍?

ക്ലോക്കിൽ (13മണി =1)

5) ഒരു ഇലക്ട്രിക്ക് ട്രെയിന്‍ 110 km സ്പീഡില്‍ കിഴക്കോട്ടു പോകുന്നു. 90 kmസ്പീഡില്‍ വടക്കുനിന്നു തെക്കോട്ട്‌ കാറ്റും അടിക്കുന്നു.
എങ്കില്‍ ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക?

ഇലക്ട്രിക് ട്രെയ്നിൽ പുകയോ???

6) 40 cm ആഴമുള്ള ഒരു കുഴിയില്‍ എത്ര മണ്ണുണ്ടാവും??

മണ്ണുണ്ടാവില്ല

7 ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവറെസ്റ്റ് കൊടുമുടി ,EVEREST കണ്ടുപിടിക്കുന്നതിനു മുൻപ് ഏതായിരുന്നു ഏറ്റവും വലിയ കൊടുമുടി?

എവറെസ്റ്റ്

8) ഒരുമരത്തില്‍ 20 തത്തകളും 20 മൈനകളു മുണ്ടായിരുന്നു.വേട്ടക്കാരന്‍ കിട്ടുണ്ണി 2 തത്തകളെയും ഒരു മൈനയെയും വെടിവച്ചുകൊന്നു
ഇപ്പോള്‍ ആ മരത്തില്‍ ആകെ എത്ര പക്ഷികളുണ്ട്?

O (ഒന്നുമുണ്ടാവില്ല )

9) നാലില്‍നിന്നു ഒന്ന് പോയാല്‍ 5 ആകുന്നതെപ്പോള്‍ ?

റോമൻ അക്കത്തിൽ. IV ൽ നിന്ന് l മാറ്റിയാൽ

10) ഒരേ സമയം വരാനും പോകാനും പറയുന്ന ഇന്ത്യന്‍ നഗരമേത് ?

ഗോവ

📗📗

👫B) പൊതു അറിവ്


കുട്ടീസ് ഈ ആഴ്ച പൊതു അറിവിൽ കഴിഞ്ഞ ആഴ്ച്ച കളുടെ തുടർച്ചയായി നാനാർത്ഥം അറിയാം… ട്ടോ.

നാനാർത്ഥം

1)ചട്ടം – നിയമം, ക്രമം, വ്യവസ്ഥ

2)ചിത്രം – പടം, മനോഹരം, പലനിറം

3)ചുവട് – കാൽപ്പാട്, അടിസ്ഥാനം, ഒരടി

4)ജ്ഞാനം – അറിവ്, വൈദുഷ്യം, വേദം

5)ജ്യോതിസ് – പ്രകാശം, മിന്നൽ, നക്ഷത്രം

6)തല – ശിരസ്, അഗ്രഭാഗം, പ്രധാനം

7)താരം – നക്ഷതം, നടൻ, കൊള്ളിമീൻ

8)തിമിരം – ഇരുട്ട്, കണ്ണിലെ ഒരു രോഗം

9)തുണ – സഹായം, കൂട്ട്, ഇണ

10)ദണ്ഡം – വടി, തണ്ട്, ശിക്ഷ

📗📗

👫C) പണ്ടേ പ്രചാരത്തിലുള്ള പദ്യങ്ങൾ(11)

ഹായ് കുട്ടീസ് ഈ വാരവും നമുക്ക് പണ്ടേ നാട്ടിൽ പാടുന്ന കുട്ടി കവിതകളിൽ ഒന്ന് കൂടി വായിക്കാം… ട്ടോ ഈ ആഴ്ചയിൽ ഒച്ചിനെ ക്കുറിച്ചൊരു കവിതയാണ്‌ കുട്ടീസ്. 😍

ഒച്ച്
ഇഴയുന്നോനാ വേഗം പോരാ
ഒച്ചാ കൊച്ചേ ഞാൻ
ചൂടത് കൊണ്ടാൽ ദേഹം വരളും
പകല് മുഴുവൻ ഒളിച്ചിരിയ്ക്കും
രാത്രിയിലാണെ സഞ്ചാരം
വഴുക്കലുള്ള മേനിക്കുടമ
വലം പിരി ഇടംപിരി ഷെല്ലുകളുണ്ട്
ഒച്ചാ കൊച്ചേ ഞാൻ.

📗📗

👫D) സ്റ്റാമ്പിന്റെ കഥ (20)

മലമുഴക്കി വേഴാമ്പൽ

1983-ൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് 1 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ ഒരു വേഴാമ്പലിനെ ചിത്രീകരിച്ചിരിക്കുന്നു

കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്

ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലുകളാണ് മലമുഴക്കി വേഴാമ്പല്‍. ആണ്‍വേഴാമ്പലിന് ചുവന്ന കണ്ണുകളും പെണ്‍ വേഴാമ്പലിന് നീല കലര്‍ന്ന വെളുത്ത കണ്ണുകളുമാണ് ഉള്ളത്.അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലമുഴക്കി വേഴാമ്പലുകളെ കണ്ടെത്തിയ മേഖല.

മലമുഴക്കി വേഴാമ്പലിന് അനേകം നാടൻ പേരുകൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതിൽ രസകരമായ പേരുകളിൽ ചിലതാണ് കട്ടോടം ചാത്തൻ, കാട്ടിലെ കർഷകൻ, കൊമ്പൻ, ചാതകം, ജലപ്രിയം, ധാരാടം, മരീതലച്ചി, മരവിത്തലവി, വാപീഹം, മതംഗജം, സാരംഗം, സ്തോതകം, തശങ്കം, ദാത്യൂഹം, ശാരംഗം, ദിഹേകസ്സ്, എന്നിവ. ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കുറിച്യ വിഭാഗക്കാർ വേഴാമ്പലുകളെ വിളിക്കുന്ന പേര് ഇളിക്കൊട്ടനെന്നും തേക്കടിയിലെ മന്നാൻ സമുദായക്കാർ മലമുഴക്കി വേഴാമ്പലുകളെ വിളിക്കുന്ന പേര് ഓങ്കൽ എന്നുമാണ്

സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്..അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ…എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ ,അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു.പിന്നീട് അടയിരുന്ന് മുട്ട വിരിയുന്നത് വരെ പെണ്‍പക്ഷി കൂട്ടില്‍ നിന്ന് പുറത്തിറങ്ങില്ല. ഇതിനിടെ ആണ്‍പക്ഷിക്ക് അപകടം സംഭവിച്ചാല്‍ പെണ്‍പക്ഷി കൂട്ടില്‍ വിശന്ന് മരിക്കുന്നു. മലമുഴക്കി വേഴാമ്പലിന്‍റെ ജീവിതത്തിലെ ജൈവിക സത്യസന്ധതയെ പക്ഷിയുടെ ഏക പങ്കാളി ബന്ധത്തിന്‍റെ തെളിവായി വ്യഖ്യാനിക്കുന്നതാണെന്നും അഭിപ്രായമുണ്ട്,വംശവർദ്ധനവിനായി കൂട്ടിൽ കയറിയ പ്രണയിനിയെ കാത്തിരിക്കുന്ന ആൺവേഴാമ്പലിനെ കവികൾ ഉദാത്ത പ്രണയത്തിന്റേയും കാത്തിരിപ്പിന്റേയുമൊക്കെ പ്രതീകമായി ചിത്രീകരിച്ചുപോരുന്നു.പക്ഷി ജാതിയിലെ രാജകുടംബം എന്ന് വേണമെങ്കിൽ പറയാം കേരളീയരെ പോലെ കുടുബ ബന്ധങ്ങൾക്ക് ഏറേ വില കൊടുക്കുന്നത് കൊണ്ടാണ് സംസ്ഥാന പക്ഷിയായി തിരഞ്ഞു എടുത്തത് എന്ന് പറയുന്നു .ജലാംശം കുടുതലുള്ള പഴങ്ങൾ ധാരാളം കഴിക്കുന്നത് കൊണ്ട് ഇവ അപൂർവ്വമായേ വെള്ളം കുടിക്കാറുള്ളു. കൂടുണ്ടാക്കാൻ പറ്റുന്ന വൻ മരങ്ങൾ ഇല്ലാതാവുന്നത് ഇവയുടെ വംശനാശ ഭീഷണി വർദ്ധിപ്പിക്കുന്നു.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (26)

അവതരണം:
സൈമ ശങ്കർ, മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments