ഗുഗ്ഗ നൗമി ദിനത്തിൽ വിവിധ ആരാധനകളും, ഘോഷയാത്രകളും സംഘടിപ്പിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള പരിക്കുകളിൽ നിന്നും ഹിന്ദു ഭക്തർക്ക് സംരക്ഷണത്തിന്റെ ഉറപ്പായി ഗോഗ ഭഗവാൻ ആരാധന നിയമപ്രകാരം രക്ഷാ സ്തോത്രം കെട്ടുന്നു. സ്ത്രീകൾ വ്രതാനുഷ്ഠാനങ്ങളിലൂടെ തങ്ങളുടെ ഭർത്താക്കന്മാരെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആഗ്രഹം നിറവേറ്റുന്നു.
ഗോഗ മേള നടക്കുന്നത് ഗോഗാജിയുടെ സമാധിസ്ഥലമായ ഗോഗ മേദിയിലാണ്. ഹിമാചൽ പ്രദേശിലെ തനിക് പുരയാണ് ഗുഗ്ഗ നവമി വേദി. ബിക്കാനീർ, അസദ്പൂർ, ബാവൽ തുടങ്ങി വിവിധ നഗരങ്ങളിലാണ് ഗുഗ്ഗ മേള സംഘടിപ്പിക്കുന്നത്.
അസുഖങ്ങളുടെ ലഘുഭരണം, സംരക്ഷണം, ക്ഷേമം എന്നിവയ്ക്കായി ആചാരപരമായ വഴിപാടുകൾ നടത്തുന്നു. ഈ ദിവസം ഭക്തർ പാൽ, മധുരപലഹാരങ്ങൾ, ചെറുപയർ എന്നിവ ഗോഗാജിയുടെ ചിത്രത്തിനോ, വിഗ്രഹത്തിനോ സമർപ്പിക്കുന്നു.
ഗുഗ്ഗ നൗമി ആചരിക്കുന്ന ദിനം വരുന്നതിന് ഒരാഴ്ച മുമ്പ് ഉത്സവം ആരംഭിക്കുന്നു. കട്ടിയുള്ള നീളമേറിയ ഒരു മുളയുടെ വടിയിൽ പൂക്കൾ, റീത്തുകൾ, സ്കാഫുകൾ എന്നിവയാൽ അലങ്കരിക്കുന്ന വിഗ്രഹം” ഗുഗ്ഗ കിച്ചരി” എന്നറിയപ്പെടുന്നു. മയിൽപീലികളുള്ള മുളങ്കലുകളും, നിറമുള്ള നൂലുകളുള്ള നീലക്കൊടിയും ആണ് ഉത്സവത്തിന്റെ സൂചകമായി ഉപയോഗിക്കുന്നത്.
ഈ ദിനത്തിൽ തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളും (ഇത് അനുഷ്ഠിക്കുന്ന ഭക്തർ പിരു വിന്റെ വീട് എന്നറിയപ്പെടുന്നു) ആചാരങ്ങളും ചടങ്ങുകളും കൂടുതലും നടക്കുന്നത് ക്ഷേത്രങ്ങളിലാണ്.
മഹാരാജാവിനെ ആരാധിക്കുന്നതിലൂടെ പുരാണ വിശ്വാസമനുസരിച്ച് പാമ്പ് കടി ഉണ്ടാകില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. നവമി ദിവസം പാമ്പുകളെ ആരാധിക്കുന്നതിന് പുറമേ പാമ്പുകളെ പേടിക്കുന്നതിന് ആശ്വാസം ലഭിക്കാൻ പൂജാ സ്ഥലത്തുനിന്നുള്ള മണ്ണ് വീട്ടിൽ സൂക്ഷിച്ചാൽ മതി എന്നാണ് മറ്റൊരു വിശ്വാസം.
ഗോഗാജി രാജസ്ഥാനിലെ ഐതിഹ്യം അനുസരിച്ച് പബുജി, ഫദ്ബുജി, രാംദേവ് ജി, മെഹാജി, മംഗലിയാജി എന്നിങ്ങനെ അഞ്ച് പ്രധാന പീരുകളായി കണക്കാക്കപ്പെടുന്നു. (പഞ്ച് പീർ). ജഹാർ പിർ, ഗോഗ പിർ എന്ന് മുസ്ലിങ്ങളും, ഹിന്ദുക്കൾ അദ്ദേഹത്തെ ഗോഗാജിയായും ആരാധിക്കുന്നു.
ഗുഗ്ഗാ നൃത്തം
———————
മതപരമായ ഗുഗ്ഗാ നൃത്തം ഹരിയാനയുടെ ഒരു നാടോടി നൃത്തം ആണ്. ഈ നൃത്തത്തിന്റെ അത്ഭുതകരമായ ഒരു വസ്തുത രണ്ട് സമുദായങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നു എന്നതാണ്. കാരണം മുസ്ലിങ്ങളും ഹിന്ദുക്കളും ഭക്തിസാന്ദ്രമായ നൃത്തത്തിലൂടെ ഗുഗ്ഗ പീറിനെ ആരാധിക്കുന്നു.
വാദ്യോപകരണങ്ങളുടെ സാന്നിധ്യത്തിൽ ഒരു കൂട്ടം ആരാധകർ നൃത്തത്തിൽ പങ്കെടുത്തു കൊണ്ട് ഉജ്ജ്വലവും ആവേശകരവു മായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.. നൃത്തം ചെയ്യുന്നവരുടെ പാദങ്ങൾ താളത്തിനനുസരിച്ച് നീങ്ങുന്നു ടെമ്പോ കൂടുന്നതിനനുസരിച്ച് ഇവർ ചങ്ങല കൊണ്ട് നെഞ്ചിൽ അടിക്കുകയും, കണ്ണീർ പൊഴിക്കുകയും ചെയ്യുന്നു. ഗോഗാജിയോടുള്ള ആത്മീയ സമർപ്പണത്തിന്റെ ഭാഗമായി ഈ നർത്തകർ ഭാഡോൺ മാസത്തിൽ ഹരിയാന ഗ്രാമങ്ങളിൽ ചുറ്റും സഞ്ചരിക്കുന്നു.
ഗുഗ്ഗ നൗമി സമാപിക്കുന്നത് വരെയുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന ഘോഷയാത്രയിൽ നാടോടി രാഗങ്ങൾ ആലപിക്കുകയും, ധോലക്, മഞ്ജിറസ്, ദേരു (ഒരു ചെറിയ താള വാദ്യം) തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ഉപകരണങ്ങളുടെ സഹായത്തോടെ മതപരമായ സംഗീതം വായിക്കുകയും ചെയ്യുന്നു.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഗുഗ്ഗ നൗമി. ഐതിഹ്യങ്ങളും വേദ പരാമർശങ്ങളും നിറഞ്ഞ ഹരിയാനയുടെ ഭൂതകാലം പ്രതാപത്താൽ നിറഞ്ഞതാണ്.