Thursday, December 26, 2024
Homeസ്പെഷ്യൽ"ഗാഢമായ ചിന്ത.. ✍ ലീലാമ്മതോമസ്, ബോട്സ്വാന

“ഗാഢമായ ചിന്ത.. ✍ ലീലാമ്മതോമസ്, ബോട്സ്വാന

✍ ലീലാമ്മതോമസ്, ബോട്സ്വാന

 

വാക്കുകളുടെ ബാഹുല്യത്തിൽ, നുണകൾ പെരുകുന്നു.
ഒരു നായയ്ക്ക്മൂന്നു ദിവസത്തേക്ക് ഭക്ഷണം കൊടുക്കുക,

മൂന്നു വർഷത്തിന് ശേഷം അവൻ നിങ്ങളെ ഓർക്കുന്നു,

എന്നാൽ മൂന്നു വർഷത്തേക്ക് മനുഷ്യന് ഭക്ഷണം കൊടുക്കുക,മൂന്നു ദിവസത്തിന് ശേഷം അവർ നിങ്ങളെ മറക്കുന്നു…
എന്താണ് വാക്കുകളുടെ ബാഹുല്യത്തിൽ, ഇങ്ങനെ നുണകൾ പെരുകി നന്ദികേട് കാണിക്കുന്നത്?

ഭാരത മണ്ണിൽ പിറന്ന ഞാൻ വിദേശരാജ്യത്തിന്റെ സ്നേഹാദരങ്ങൾഅനുഭവിക്കാൻ
അവസരം കിട്ടി..നമ്മൾ സഹിഷ്ണതയുള്ളവരാണന്നു വിദേശികൾ വിശ്വസിക്കുന്നു..
സർവ്വമതങ്ങളിലെയും സർവ്വരാജ്യങ്ങളിലെയും പീഡിതർക്കും
ശരണാർത്ഥികൾക്കും അഭയം അരുളിയവർ എന്നു ചില വിദേശികൾ നമ്മളെ കാണുമ്പോൾ ഓർമ്മിപ്പിക്കും…

,,, റോമൻ മർദ്ദനം മൂലം യഹൂദരുടെ ആലയം തകർത്തു തരിപ്പണം ആക്കിയപ്പോൾ ദക്ഷിണ ഭാരതത്തിൽ അഭയം പ്രാപിച്ച ഇസ്രായേൽക്കാരുടെ
തലമുറ നന്ദിയോടെ ഓർമ്മിപ്പിക്കുന്നു…

നമുക്ക് എന്താ പറ്റിയത്?
വിഭാഗീയതയുടെ കടുംപിടുത്തവും, മതഭ്രാന്തും നമ്മുടെ സുന്ദര ഭൂമിയുടെ സൗന്ദര്യം ഇല്ലാതാക്കുന്നു.

ഭാരതത്തിന്റെ പ്രകാശത്തിൽ രതിയുള്ള രാജ്യം. നമ്മുടെ രാജ്യത്തെ ഇരുട്ടു കയറാൻ പാടില്ല.. നമ്മുടെ ഉള്ളിലെ നിഴലുകളെ മാറ്റിയാൽ നമ്മുടെ രാജ്യം കൂടുതൽ പ്രകാശിതമാവും.
ഉച്ചയായപ്പോൾ ഉച്ചിയിൽ വന്ന സൂര്യനെ നോക്കി ഭംഗിവാക്കു പറയാമെന്നു കരുതി.
പുകഴ്ത്തണം എന്ന് ആഗ്രഹമില്ലാത്ത സൂര്യന്റെ മുഖത്തേക്കു നോക്കുവാൻ
സമ്മതിക്കുന്നില്ല.

എന്നാൽ മുഖസ്തുതി ഇഷ്ടപ്പെടുന്ന ചന്ദ്രന്റെ പ്രകാശത്തിൽ ഒന്നും കാണാൻ പറ്റിയില്ലെങ്കിലും
“നല്ലൊരു നിലാവേ എന്നു സ്തുതിക്കുന്നു.
ചിലർ ഇങ്ങനെയാണ്.. മനസ്സിലാകാത്ത കഠിനമൊഴി എഴുതി പേടിപ്പിക്കുന്നു.

ഇങ്ങനെയല്ല എന്നെ ചിന്തിപ്പിക്കാൻ പ്രേരിതയാക്കിയതു
നാട്ടിൽ നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലന്നു നടിപ്പൂ പ്രഭാകരൻ.

“രാജ്യം രാജാവിൻ്റെ ഉടമസ്ഥതയിലുള്ളതുപോലെയാ
രാജാവ് രാജ്യം സ്വന്തമാക്കുന്നതു
“. ഈ ചൊല്ല് പൂർണ്ണമായും പരസ്പര പ്രയോജനത്തെക്കുറിച്ചാണ്.
രാജാവ് തൻ്റെ രാജ്യത്തിലെ മുഴുവൻ ആളുകളെയും കൊല്ലാൻ തോക്കുധാരികളെ നിയമിക്കുന്നുവെന്ന് കരുതുക, അദ്ദേഹത്തിന് ഭരിക്കാൻ ഒരു രാജ്യം ഉണ്ടാകുമോ?
രാജാവും ജനങ്ങളും ഇല്ലെങ്കിൽ എന്താണ് ഒരു രാജ്യം? രാജാവ് രാജാവായത് അവൻ്റെ പ്രജകൾ ഉള്ളതുകൊണ്ടാണ് – ജനങ്ങൾ. അവർ അവനെയും അവൻ അവരെയും സ്വന്തമാക്കുന്നു.

ഞാൻ കാരണം ഞങ്ങൾ ആണ്.
നീയില്ലാതെ ഞാനില്ല.
നിങ്ങളുടെ പുഞ്ചിരി എൻ്റെ പുഞ്ചിരിയാണ്.
നിങ്ങളുടെ ആശങ്കകൾ എൻ്റെയും ആശങ്കകളാണ്.
ഇതുപോലൊരു ലോകം ഇന്ന് ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീണ്ടുനിന്ന മഴയാണ് പ്രാവിനെയും കോഴിയെയും ഒരേ തൊഴുത്തിൽ എത്തിച്ചത്, പ്രാവ് ഒരിക്കലും കോഴിയുടെ ഇണയല്ല..
ഉണങ്ങിയ മത്സ്യം മടക്കാൻ കഴിയില്ലന്നു നമുക്കറിയാം.
,
എന്നാൽ മേഘം ഗർഭിണിയാണന്നു പറഞ്ഞതു കേട്ടപാതി കേൾക്കാത്ത പാതി മാവിൽ വലിഞ്ഞു കയറി ഉപ്പും മാങ്ങയും എടുത്തു .. വാക്കുൺ തീർക്കാൻവരുന്ന മുത്തശ്ശി .
എന്നാൽ അങ്ങനെയല്ല.
വ്യക്തിവൽക്കരണം എന്നത് സംഭാഷണത്തിൻ്റെ ഒരു രൂപമാണ്,
അതിൽ മനുഷ്യൻ്റെ സ്വഭാവസവിശേഷതകൾ മനുഷ്യേതര കാര്യങ്ങളോ അമൂർത്തമായ ആശയങ്ങളോ കാണുന്നു .
ഈ സാഹചര്യത്തിൽ, മേഘത്തിന് ഗർഭാവസ്ഥയുടെ മാനുഷിക രൂപ കല്പന നൽകപ്പെടുന്നു, അത് നിറഞ്ഞുവെന്നും
മഴ പെയ്യാൻ തയ്യാറാണെന്നും സൂചിപ്പിക്കുന്നു.

✍ ലീലാമ്മതോമസ്, ബോട്സ്വാന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments