Sunday, July 21, 2024
Homeസ്പെഷ്യൽആശംസകൾ ✍മേരി ജോസി മലയിൽ, മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ, തിരുവനന്തപുരം.

ആശംസകൾ ✍മേരി ജോസി മലയിൽ, മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി. പ്രഭാ ദിനേഷ് ൻ്റെ മയൂഖ വർണ്ണങ്ങൾ എന്നകഥാസമാഹാരത്തിന് അഭിനന്ദനങ്ങൾ!

നല്ല സൗഹൃദങ്ങൾ അപൂർവ്വം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യങ്ങൾ. അങ്ങനെ എനിക്ക് ‘മലയാളി മനസ്സ്’ സമ്മാനിച്ച ഒരു സുഹൃത്ത്; അതാണ് പ്രഭാ ദിനേശ്. വെറും മുഖപുസ്തക സൗഹൃദത്തിൽ തുടങ്ങിയ ഞങ്ങൾ ഇന്ന് ആത്മസുഹൃത്തുക്കൾ ആണെന്ന് പറയാം.

പ്രഭയുടെ “വിശ്വ സാഹിത്യത്തിലെ വിസ്മയങ്ങൾ” എന്ന പുസ്തകത്തിന്റെ പുസ്തകപ്രകാശനം ആണ് ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട ഒരു പുസ്തക പ്രകാശന ചടങ്ങ് എന്ന് പറയാം. പ്രൗഢഗംഭീരം ആയിരുന്നു.
ടിവി യിലും പത്ര മാധ്യമങ്ങളിലും മാത്രം കണ്ടിട്ടുള്ള വിശിഷ്ട വ്യക്തികളെ സദസ്സിൽ കണ്ട സന്തോഷവും അവരുടെ പ്രസംഗവും ഇന്നലെ പോലെ ഓർക്കുന്നു. എന്നെപ്പോലെ സാധാരണ എഴുത്തുകാരെ പക്ഷഭേദമില്ലാതെ സന്തോഷത്തോടെ സ്വീകരിച്ച് ആദ്യമായി തൻ്റെ കയ്യൊപ്പ് ചാർത്തിയ പുസ്തകം എനിക്ക് തന്നു കൊണ്ട് യാതൊരു മടിയോ ജാഡയോ ഇല്ലാതെ ഇഷ്ടംപോലെ ഞങ്ങളെ പോലെ സാധാരണക്കാരായ എഴുത്തുകാരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രഭയുടെ എളിമ എന്നെ അതിശയിപ്പിച്ചു. അന്ന് ഒരു മുഖപുസ്തക സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പോലും എന്നെയും ഹസ്ബൻഡ്നെയും എല്ലാ ആതിഥ്യമര്യാദകളും തന്ന് സ്വീകരിച്ച് കരുതലും സ്നേഹവും വേണ്ടുവോളം തന്ന് എന്റെ ഗസ്റ്റ് ആണിവർ എന്ന് പറഞ്ഞു പലരെയും പരിചയപ്പെടുത്തിയത് ഒരിക്കലും വിസ്മരിക്കാൻ വയ്യ.

“ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും. “ നമ്മുടെ സഹവാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള ഒരു പഴഞ്ചൊല്ല് ആണിത്.

പ്രഭ ദിനേശ്, സുജ പാറു കണ്ണിൽ, ആസിഫ അഫ്റോസ്, സിസി ബിനോയ്, ശ്യാമള ഹരിദാസ് , നിർമ്മല അമ്പാട്ട് മാഡം, ഗിരിജ വാരിയർ, ആശ ജയേഷ്, രാധ കയറാട്ട് മാഡം, ബിബി മലയിൽ, ലേഖ ഗണേഷ് പ്രീതി, ജൈത്ര……അങ്ങനെ എത്രയെത്ര സൗഹൃദങ്ങൾ സമ്മാനിച്ച “മലയാളി മനസ്സിന്” എങ്ങനെ നന്ദി പറയണം എന്ന് പോലും എനിക്ക് അറിയില്ല. ഇവരോടൊപ്പം ഒക്കെ ഉള്ള സഹവാസം കൊണ്ടാകും ഞാനും ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനർത്ഥം ഇതിനു മുമ്പുള്ള സുഹൃത്തുക്കളും സഹപാഠികളും ആരും മോശക്കാരാണ് എന്നല്ല കേട്ടോ? 😀 😜

എന്റെ പുസ്തക പ്രസിദ്ധീകരണത്തിന് പ്രചോദനമായത് പ്രഭയുടെ ആദ്യ പുസ്തക പ്രകാശന ചടങ്ങ് ആയിരുന്നു എന്ന സത്യം ഞാൻ എവിടെയും തുറന്നു പറയും. 😜

പ്രഭയുടെ മയൂഖ വർണ്ണങ്ങൾ എന്ന കഥാസമാഹാരം മയൂഖം ബുക്സ് പബ്ലിക്കേഷൻസ് അടുത്ത ഞായർ (ജൂലൈ 14) മയൂഖം സാഹിത്യ സാംസ്കാരിക വേദി വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന തീർത്ഥം 2024 എന്ന പരിപാടിയിൽ വച്ച് വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെടാൻ പോകുന്നത്.അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.

അക്ഷരങ്ങളോട് കൂട്ടുകൂടി എഴുത്ത് സപര്യ ആക്കിയ പ്രഭ ദിനേഷിന്റെ ഈ പുതിയ പുസ്തകവും കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിച്ചുകൊണ്ട്!!

മേരി ജോസി മലയിൽ,

മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ,
തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments