Monday, November 25, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (87)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (87)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
2024 വർഷങ്ങൾക്കു മുൻപ് കാലിത്തൊഴുത്തിൽ ആരംഭിച്ചു ലോകത്തെ ഏറ്റവും വലിയ വിശ്വാസ മാർഗ്ഗമായി വളർന്നു അഞ്ചു വൻകരകളിലും പടർന്നു കിടക്കുന്നതാണ് ക്രൈസ്തവ ചരിത്രം.

ക്രിസ്തു മാനവവർക്ക് വേണ്ടി സ്വയം പാപങ്ങളേറ്റു വാങ്ങി യാഗമായി. ക്രിസ്തുവൊരു യഹൂദനായിട്ടാണ് പിറന്നത്. യേശുവിന്റെ ശിഷ്യന്മാരും, ആദിമ വിശ്വാസികളും യഹൂദരായിരുന്നു.

യരുശലേമിൽ നിന്ന് ലോകത്തിന്റെ അറ്റത്തോളം ക്രിസ്തുവിന്റെ ശ്രുതി പരന്നു. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങൾക്ക് ശേഷം പെന്തക്കോസ്തു നാളിലെ പരിശുദ്ധാത്മ പകർച്ചയെ തുടർന്നുണ്ടായ ഉണർവ്വ് യരുശലേമിൽ ആരംഭിച്ചു ലോകത്തിന്റെ അറ്റത്തോളം ചെന്നതാണ് അപ്പോസ്തോല പ്രവ്യത്തികളിൽ മുഴുവൻ കാണുവാൻ സാധിക്കുന്നത്. പത്രോസിന്റെയും, യോഹന്നാന്റെയും നേതൃത്വത്തിൽ നടന്ന സുവിശേഷ പ്രസംഗത്തിൽ ലക്ഷകണക്കിന് യഹൂദർ ക്രിസ്തു വിശ്വാസത്തിലേയ്ക്ക് വന്നതായി കാണാം.

അപ്പോ പ്രവ്യത്തി 10–9 മുതൽ 16 വരെ

പത്രോസിനുണ്ടായ “തുപ്പട്ടി ദർശനം” നിമിത്തം സുവിശേഷം ജാതികൾക്ക് കൂടിയുള്ളതാണെന്ന് സഭ ഗ്രഹിക്കുകയും കൈസര്യ, ശമര്യ, അന്ത്യോക്യ എന്നീ സ്ഥലങ്ങളിൽ ക്രിസ്തു സഭ വളർന്നു. ഫിലിപ്പോസ് മുഖേന ശമര്യ ജാതികളുടെ ഇടയിൽ ഉണർവുണ്ടായി. അപ്പോസ്തോലന്മാർ ഈ കാലയളവിൽ നിരവധി പീഡനങ്ങളും ഏറ്റുവാങ്ങി.

2 കൊരിന്ത്യർ 11-24,25

“യഹൂദന്മാരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചുവട്ടം കൊണ്ടു, മൂന്നു വട്ടം കോലിനാൽ അടി കൊണ്ടു, ഒരിക്കൽ കല്ലേറ് കൊണ്ടു മൂന്നു വട്ടം കപ്പൽ ചേതത്തിൽ അകപ്പെട്ടു. ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു, ഞാൻ പലപ്പോഴും യാത്ര ചെയ്തു. നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ, കടലിലെ, കള്ള സഹോദന്മാരാലുള്ള ആപത്ത്, അധ്വാനം, പ്രയാസം, പലവട്ടം ഉറക്കമിളപ്പു, പൈ ദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത, എന്നീ അസാധാരണ സംഗതികൾ ഭവിച്ചത് കൂടാതെ എനിക്കു ദിവസേന സർവ സഭകളെയും കുറിച്ചുള്ള ചിന്തഭാരമെന്ന തിരക്കുമുണ്ട്. ”

പത്രോസിനെ തല കീഴായി ക്രൂശിച്ചു കൊന്നു, പൗലോസിനെ വാൾ കൊണ്ടു വെട്ടിക്കൊന്നതായും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.യോഹന്നാനെ പത്മോസിലേയ്ക്ക് നാടു കടത്തി, അവിടെ വെച്ചാണ് യോഹന്നാന് വെളിപാടുണ്ടായത് പീഡനങ്ങളിൽ കൂടി സഭ തളരുകയല്ല ചെയ്തത് വളരുകയായിരുന്നു. ദൈവ സഭയ്‌ക്കെതിരായി സാത്താൻ അഴിച്ചു വിടുന്ന പീഡനങ്ങൾ സഭയ്ക്ക് നന്മക്കായി ഭവിക്കുന്നു. പൗലോസിനെപ്പോലെ ക്രിസ്തുവിനെ ഉപദ്രവിച്ചവർ ക്രിസ്തുവിന്റെ ശ്രുശ്രുഷകരായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഹോശേയ –6 — 1,2,3
“വരുവിൻ യഹോവയുടെ അടുക്കലേയ്ക്ക് ചെല്ലുക. അവൻ സൗഖ്യമാക്കും, അവൻ മുറിവ് കെട്ടും, ജീവിപ്പിക്കും, എഴുന്നേല്പിക്കും, ”

പ്രിയരേ ക്രിസ്തുവിൽ ആശ്രയിക്കുന്ന ഒരു വ്യക്തി പോലും ലജ്ജിക്കുവാൻ സമ്മതിക്കില്ല. ഹൃദയത്തിലെ വിചാരങ്ങളെ അറിഞ്ഞു കൂടെ നിൽക്കുന്ന ദൈവം അതാണ് ക്രിസ്തു. സകല ചിന്തകുലവും എന്റെ മേൽ ഇട്ടു കൊള്ളുവൻ പറഞ്ഞനല്ലയിടയനാണ് യേശു. ആ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് നന്മയും കരുണയും ജീവിത കാലം മുഴുവൻ പിന്തുടരും.

യേശുക്രിസ്തു എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ആമേൻ.

പ്രീതി രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments