Monday, May 20, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (72)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (72)

പ്രീതി രാധാകൃഷ്ണൻ✍

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.

പ്രിയരേ സാമൂഹിക മാധ്യമങ്ങളുടെ വ്യാപകമായ വളർച്ചയുടെ വിപരീത ഫലങ്ങളിലൊന്നാണ് നാം മിക്കവാറും വ്യക്തിപരമായി ഒറ്റപ്പെടൽ അനുഭവപ്പെടുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ സ്നേഹിതരെ ഇഷ്ടപ്പെടുന്നവർ കൂടുതൽ ഏകാന്തതയും അനുഭവിക്കുന്നവരും, നിരാശരുമായി മാറി. സാങ്കേതികശാസ്ത്രം മാറ്റി നിർത്തിയാൽ ആരെങ്കിലും നമ്മെയറിയുകയോ, മനസ്സിലാക്കുകയോ നമ്മുടെ ഭാരങ്ങളെ അറിയുകയോ ചെയ്യുന്നില്ലയെന്നതാണ് യാഥാർഥ്യം.

റോമർ 9–5
“എനിക്കു കരുണ തോന്നേണമെന്നുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവ് തോന്നേണം എന്നുള്ളവനോടു കനിവ് തോന്നുകയും ചെയ്യുമെന്നു അവൻ മോശയോട് അരുളിച്ചെയ്യുന്നു ”

പ്രിയരേ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു,സ്നേഹിക്കുന്നവർക്ക് തളർന്ന ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്നയൊരു രക്ഷകനുണ്ടെന്നറിയാം. നമ്മുടേതായ തെരഞ്ഞെടുപ്പ് കൊണ്ടോ, നമ്മുടെ ചുറ്റുമുള്ള സാംസ്‌കാരിക പ്രവണതകൾ മൂലമോ, ജീവിതത്തിലെ വേദനിപ്പിക്കുന്ന നഷ്ടങ്ങൾ കൊണ്ടോ ഒറ്റപ്പെട്ടവരും യേശുവിൽ ആശ്രയിച്ചാൽ രക്ഷയും നിത്യ ജീവനും ലഭിക്കും. യേശുവിനെ സ്നേഹിതനായി അറിയുന്നവർ ഒരു നാളും ഏകരല്ലെന്നുള്ള സത്യം പരിശുദ്ധാത്മാവ് നിറവിനാൽ ഹൃദയങ്ങളിൽ നിറയ്ക്കും.

യോഹന്നാൻ 15-15
“ഞാൻ എന്റെ പിതാവിൽ നിന്നു കേട്ടതെല്ലാം നിങ്ങളെ അറിയിച്ചതിനാൽ നിങ്ങളെ സ്നേഹിതന്മാരെന്നും വിളിച്ചിരിക്കുന്നു ”

ഈ ലോകവുമ തിലുള്ള സകലതുമൊരു ദിവസം തീയിനാൽ വെന്തഴിയുമെന്ന് ദൈവത്തിന്റെ വചനം നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എത്ര ബലമുള്ളതായാലും, വിലപിടിച്ചതായാലും ഈ ലോകത്തിലെ യാതൊന്നും ശാശ്വതമല്ല. എന്നാൽ നമ്മുടെ അത്മാവ് മരണമില്ലാത്തതും അതെന്നേക്കും നിലനിൽക്കുന്നതുണ്. അതിനാൽ ചുരുങ്ങിയതും, അനിശ്ചിതവുമായ ഈ ലോകജീവിതത്തിനു വേണ്ടി പരിശ്രമിക്കാതെ ദൈവത്തിന്റെ സന്നിധിയിൽ നമ്മുടെ നിത്യജീവനായ് നമുക്ക് പരിശ്രമിക്കാം.

സാദ്യശ്യവാക്യങ്ങൾ 16–3
“നിന്റെ പ്രവ്യത്തികളെ യഹോവയ്ക്കു സമർപ്പിക്ക എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും ”

ഈ ലോകം വാഗ്ദാനം ചെയ്യുന്ന സമാധാനം യഥാർത്ഥമായതോ, നിലനിൽക്കുന്നതോയല്ല. എന്നാൽ യേശുവിനു മാത്രമെ യഥാർത്ഥമായതും, എന്നേക്കും നിലനിൽക്കുന്നതുമായ സമാധാനം നൽകുവാൻ സാധിക്കൂ. കാരണം യേശു സമാധാനത്തിന്റെ പ്രഭുവാകുന്നു. അതിനാൽ യേശുവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വീകരിച്ച് നമ്മുടെ ജീവിതത്തിന്റെ സിംഹാസനത്തിലിരിക്കുവാൻ യേശുവിനെ നമുക്ക് അനുവദിക്കാം. അതുപോലെ സമാധാനത്തിനായ് വലയുന്നവർക്ക് യേശുവിനെ നമുക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.

റോമർ 12–2
“ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തപ്പെടുവിൻ”

പ്രാത്ഥനയാണ് ജീവിതത്തിലെയേറ്റവും പ്രധാനപ്പെട്ടത്. മുറിവേറ്റവനെ കണ്ടാൽ അഭിപ്രായം പറയുവാൻ യേശുവിനു കഴിയില്ല.വേദനിക്കുന്ന മനുഷ്യരെ മാറോടു ചേർത്ത് സാന്ത്വനം നൽകുന്ന സ്നേഹമാണ് യേശു. ആ യേശുവിനായി സമർപ്പിക്കാം ഈ ജീവിതം

പിതാവേ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു. ആമേൻ

പ്രീതി രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments