മലപ്പുറം: വി പി അനിൽ നിലവിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു.
കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: ഇ എൻ മോഹൻദാസ്, വി ശശികുമാർ, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, കെ പി സുമതി, വി രമേശൻ, പി കെ ഖലീമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ പി അനിൽ, പി ഹംസക്കുട്ടി, ഇ പത്മാക്ഷൻ, കെ ഭാസ്കരൻ, കെ പി ശങ്കരൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യൻ, ടി രവീന്ദ്രൻ, എം പി അലവി, കെ മജ്‌നു.
പുതുമുഖങ്ങൾ: അഡ്വ. ഷീന രാജൻ, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്സൽ (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനൻ, പി കെ മോഹൻദാസ്, കെ ടി അലവിക്കുട്ടി, ഗഫൂർ പി ലില്ലീസ്, പി ഷബീർ (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്), എൻ ആദിൽ (എസ്എഫ്ഐ ജില്ലാ സെക്രട്ടറി).
പൊന്നാനി നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി പ്രവർത്തകർ ജാഥ നടത്തിയതിനെ തുടർന്നു തരംതാഴ്ത്തപ്പെട്ട ടി എം സിദ്ദിഖ് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെത്തി. 12 പുതുമുഖങ്ങൾ ഉൾപ്പെടെ 38 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അനിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കൺസോർഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്തു മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വൊളന്ററി റിട്ടയർമെന്റ് എടുത്തു. കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയ പുരയിൽ വി പി കുഞ്ഞിക്കണ്ണൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്.ഭാര്യ: ശ്രീജയ (എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അഞ്ജന (ബിഎസ്‌സി കെമിസ്ട്രി, ആലുവ യുസി കോളജ്), ദിയ ജ്യോതി (എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി).