Monday, November 25, 2024
Homeകേരളംതൃശൂർ റെയിൽവേസ്റ്റേഷനിൽ ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം  ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ റെയിൽവേസ്റ്റേഷനിൽ ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം  ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ :-തൃശൂർ റെയിൽവേസ്റ്റേഷനിൽ ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം  ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പൊലീസിനെ അറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പുതപ്പിച്ചിരുന്ന തുണിയിൽ ആശുപത്രിയുടെ സീലുണ്ടായിരുന്നു.

കുട്ടി മരിച്ചതിന് ശേഷം ബാഗിലാക്കി  ജീവനോടെ ഉപേക്ഷിച്ചതാണോ കൊലപ്പെടുത്തിയതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയെ പ്രസവിച്ചത് ഏത് ആശുപത്രിയിലാണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments