റെക്കോർഡുകൾ തകർത്ത മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1320 രൂപ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.57,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്.ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി നിരക്ക് 7200 രൂപയാണ്.
60,000 തൊടുമെന്ന് കരുതിയിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2665.46 ഡോളറാണ്. ഇതാണ് വിപണിയിലെ വില ഇടിയാൻ കാരണമായി വിലയിരുത്തുന്നത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് 60000 മുതൽ 63000 രൂപ വരെ നൽകേണ്ടി വരും .അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ട് .