Monday, May 11, 2026
Homeഇന്ത്യകേരളത്തിന്റെ ആതിഥ്യമറിഞ്ഞ് കശ്മീരി യുവജനങ്ങൾക്കായി സംഘടിപ്പിച്ച മേരാ യുവ ഭാരത്-കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

കേരളത്തിന്റെ ആതിഥ്യമറിഞ്ഞ് കശ്മീരി യുവജനങ്ങൾക്കായി സംഘടിപ്പിച്ച മേരാ യുവ ഭാരത്-കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ കേരള സദ്യ നുകർന്നാണ് യുവതി യുവാക്കൾ കാശ്മീരിലേക്ക് യാത്ര തിരിച്ചത്.

രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ ഗവർണറും പങ്കു ചേർന്നു. യുവജനങ്ങൾക്ക് മെമെൻ്റോയും സമ്മാനങ്ങളും നൽകിയാണ് സംഘത്തെ ഗവർണർ യാത്രയാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ ധോദാവത്ത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി എന്നിവരും സംബന്ധിച്ചു.

സമാപന സമ്മേളനം ആദായ നികുതി വകുപ്പ് കേരള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അസിത് സിങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർമാരായ പി.സന്ദീപ് കൃഷ്ണൻ, ഡി.ഉണ്ണികൃഷ്ണൻ, സി .സനൂപ്, ബിൻസി എന്നിവർ പ്രസംഗിച്ചു.


കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാക്കുന്നതായിരുന്നു സാംസ്കാരിക വിനിമയ പരിപാടി. കശ്മീരിലെ തനത് കലകളും അതിഥികൾ പങ്ക് വെച്ചു. 126 യുവജനങ്ങളാണ് ആറ് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തിയത്. നവംബർ ഒന്നിന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.തുടർന്നുള്ള ദിവസങ്ങളിൽ നടന്ന കശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർ സുരേന്ദ്രൻ, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

കശ്മീരി പ്രതിനിധികൾ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്പ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം ക്യാംപയ്നുകളിലും യുവജനങ്ങൾ പങ്കാളികളായി.

രാജ്യത്തിൻ്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com