തിരുവനന്തപുരം :–സംസ്ഥാനത്തു തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ (Gold Rate) മാറ്റമില്ല. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. മാറ്റമില്ലാതെ തുടരുന്ന നിരക്ക് വിപണികളിൽ ആശങ്ക ജനിപ്പിക്കുന്നവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ ഏറിയും കുറഞ്ഞും പവന് 53,360 രൂപയിലാണ് നില്‍ക്കുന്നത്. തിക്കളഴ്ച മുതല്‍ ഈ വിലയാണ് കേരളത്തില്‍. ഗ്രാമിന് 6670 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത് .
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2507 ഡോളര്‍ ആണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഈ വിലയില്‍ മാറ്റമുണ്ടായേക്കും. ഡോളര്‍ സൂചിക 100 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇത്രയും ഇടിയുന്നതാകട്ടെ കുറേ കാലത്തിന് ശേഷം ആദ്യം. ഡോളര്‍ മൂല്യമിടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുതിക്കും.
വിലയിലെ കുതിപ്പ് സെപ്റ്റംബർ മാസവും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർ. എന്നാൽ മാസത്തിന്‍റെ തുടക്കത്തിൽ എന്തായാലും നേരിയ ആശ്വാസം സ്വർണവിലയിലുണ്ട്.എന്തിരുന്നാലും മാറ്റമില്ലാത്ത സ്വർണവില ആശങ്ക തന്നെയാണ് .
ഡോളർമൂല്യം കുറയുന്നതോടെ മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്യും. എല്ലാ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാനുള്ള കാരണമാണ്. ഇനി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുക കൂടി ചെയ്താല്‍ ഡോളര്‍ വീണ്ടും ഇടിയും.