ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന് കാരണം ഇലക്ട്രോണിക് ഇന്റെർലോക്കിങ്ങിലെ പിഴവെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. പിഴവിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുഴുവനും നീക്കം ചെയ്‌തെന്നും പാളം ഇന്ന് തന്നെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
288 പേരാണ് അപകടത്തിൽ മരിച്ചത്. ആയിരത്തിലേറെപേർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയാണ് നൽകുന്നത്.