Monday, November 25, 2024
Homeകേരളംസംസ്ഥാനത്തു സ്വർണം വില കുറഞ്ഞു: പവന് 800 രൂപ കുറഞ്ഞു, 57,600 രൂപ ആയി

സംസ്ഥാനത്തു സ്വർണം വില കുറഞ്ഞു: പവന് 800 രൂപ കുറഞ്ഞു, 57,600 രൂപ ആയി

സംസ്ഥാനത്തു റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 57,600 രൂപയാണ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 7200 രൂപയിലെത്തി.രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചു കയറിയ സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്.

നവംബർ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുന്ന കാഴ്ചയാണ് വിപണിയിൽ കാണാനായത്. നവംബർ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

ഇതിനുപിന്നാലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ്പ് വിജയിച്ചതും സ്വർണവില ഇടയിനുള്ള കാരണമായി വിലയിരുത്തുന്നുണ്ട്.നിലവിലെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 മുതൽ 65000 രൂപ വരെ നൽകേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments