Friday, January 3, 2025
Homeകേരളംസംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം —സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്  അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നത് ആ പേര് മാറാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലേക്ക് ഉയർത്തും,  ഇപ്പോൾ 11.37 ശതമാനം പ്രാതിനിധ്യമുണ്ട്. കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.പൊലീസ് അതിൽ ശക്തമായ നടപടി സ്വീകരിക്കുന്നു. അതിനെ പരാജയപ്പെടുത്താൻ ക്രിമിനലുകളും ശ്രമിക്കുന്നുണ്ട്. അതിൽ പൊലീസ് ആത്യന്തികമായി പരാജയപ്പെട്ടു പോവുകയല്ല. ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രേഡിംഗിന്റെ പേരിലും തട്ടിപ്പ്. വലിയ തുകകൾ വിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കും.ഇതിനായി പ്രത്യേക വെബ്സൈറ്റ് ഉപയോഗിക്കും. വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തിയാകും വെബ്സൈറ്റ് .ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അടിയന്തര സഹായത്തിന് ട്രോൾ ഫ്രീ നമ്പറായ 1930 ബന്ധപ്പെടണം.നഷ്ടപ്പെട്ട ഒരു മണിക്കൂറിനകം ലഭിച്ച പരാതികളിൽ പണം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊലീസുകാർ വിഐപി ഡ്യൂട്ടി ചെയ്യുന്നതുകൊണ്ട് പൊലീസുകാർക്ക് ബുദ്ധിമുട്ടില്ല എന്നാണ് അവർ പറയുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ നിയമനം നിയമന ചട്ടം രൂപീകരിച്ച ശേഷം പി എസ് സി വഴി മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.പിഎസ് സി റിക്രൂട്ട്മെന്റ് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണ്. അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തെയുമുണ്ട്. ഒരുതരത്തിലുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല.തട്ടിപ്പുകൾ ഒരുപാട് നാട്ടിൽ  നടക്കാറുണ്ട്.അതിനെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments