Thursday, November 14, 2024
Homeകേരളംസംസ്ഥാനത്തെ കളക്ടറേറ്റിൽ ആദ്യമായി ഒരു വനിതാ ഡഫേദാർ

സംസ്ഥാനത്തെ കളക്ടറേറ്റിൽ ആദ്യമായി ഒരു വനിതാ ഡഫേദാർ

ആലപ്പുഴ കളക്ടറേറ്റിലാണ് ആദ്യ വനിതാ ഡഫേദാർ എന്ന ചരിത്രം കുറിച്ചുകൊണ്ട് സിജി ചുമതലയേറ്റത്. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക.

കലക്ടറുടെ സ്വകാര്യ സഹായിയായി ജോലി ചെയ്യുന്ന സ്ഥാനമാണ് ഡഫേദാർ. ജോലിസമയത്തിൽ കൃത്യതയില്ലാത്തതിനാൽ പൊതുവേ ആളുകൾ ഏറ്റെടുക്കാൻ മടിക്കുന്ന ഡഫേദാർ ജോലി ആവേശത്തോടെയാണ് ചേർത്തല ചെത്തി അറയ്ക്കൽ വീട്ടിൽ കെ. സിജി ഏറ്റെടുത്തത്.

താൻ ഏറെ ആ​ഗ്രഹിച്ച ജോലിയാണിതെന്നാണ് സിജിയുടെ പ്രതികരണം.അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു. കളക്ടറടക്കമുള്ളവർ പിന്തുണച്ചുവെന്നും പറയുന്നു. ആഗ്രഹം സാധിച്ചത് വിരമിക്കാൻ ആറുമാസം മാത്രമുള്ളപ്പോഴാണല്ലോയെന്ന സങ്കടമേയുള്ളൂ എന്നും സിജി പ്രതികരിച്ചു.

മുൻ ഡഫേദാർ എ. അഫ്സൽ ക്ലാർക്കായി സ്ഥാനക്കയറ്റം കിട്ടിയപ്പോൾവന്ന ഒഴിവിലാണ് സിജിയുടെ നിയമനം. പവർലിഫ്റ്റിങ്ങിൽ അഞ്ചുവർഷം ദേശീയ ചാംപ്യനായ സിജിക്ക് സ്പോർട്സ് ക്വാട്ടയിലാണ് ജോലി ലഭിക്കുന്നത്. 2000-ൽ മികച്ച വനിതാ കായിക താരത്തിനുള്ള ജി.വി. രാജ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. ഭർത്താവ് ജോസഫ് വി. അറയ്ക്കൽ. മക്കൾ വർണാ ജോസഫ്, വിസ്മയ ജെ. അറയ്ക്കൽ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments