Sunday, October 20, 2024
Homeകേരളംപെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളത്ത് പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ്(29) തൂങ്ങി മരിച്ചത്. ഒരു സ്വകാര്യ മൈക്രോഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ചാന്ദിനി പണം വായ്പ എടുത്തിരുന്നുവെന്ന് വിവരമുണ്ട്. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു.

ഫൈനാൻസ് സ്ഥാപന ത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്.കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments