Thursday, November 14, 2024
Homeകേരളംപത്തനംതിട്ടയില്‍ വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു

പത്തനംതിട്ടയില്‍ വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ എ.എസ്.പി ആര്‍. ബിനു പതാക ഉയര്‍ത്തി. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ് ചെയ്തു .

ശിശുദിനറാലി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു . പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് ( കോഴഞ്ചേരി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍)അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി ജെ.നിയതി ( തോട്ടുവ ഗവ. എല്‍.പി.എസ് ) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ലാവണ്യ എസ്. ലിനേഷ് ( കോന്നി ഗവ. ഹൈസ്‌ക്കൂള്‍ )മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ശിശുദിന സന്ദേശം നടത്തി . ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി മാത്യൂ സ്‌കറിയ, ഹെഡ്മിസ്ട്രസ് എം.ആര്‍ അജി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു .
സെക്രട്ടറി ജി. ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ട്രഷറാര്‍ ദീപു ഏ.ജി, എസ്. മീരാ സാഹിബ് , റെജി കെ.ജി , ദക്ഷ റ്റി ദീപു ( അട്ടച്ചാക്കല്‍ ഗവ.എല്‍. പി.എസ് ) സ്വാഗതവും ആദികേശ് വിഷ്ണു (കാരംവേലി ഗവ. എല്‍.പി. എസ് ) നന്ദിയും പറഞ്ഞു.


ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കോഴഞ്ചേരിയില്‍ നടന്ന വര്‍ണോത്സവ വിജയികള്‍ക്കും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പന്തളം എന്‍.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് ( ഒന്നാം സ്ഥാനം ) , തോട്ടുവ ഗവ. എല്‍.പി.എസ് ( രണ്ടാം സ്ഥാനം ) കാരംവേലിഗവഎല്‍.പി.എസ് (മുന്നാംസ്ഥാനം)സ്‌കൂളുകള്‍ക്ക് ക്ലീന്റിന്റെ പേരിലുള്ള ട്രോഫികളും, ശിശുദിനറാലിയില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ( ഒന്നാം സ്ഥാനം ) , പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ ( രണ്ടാം സ്ഥാനം ) , പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂള്‍ ( മൂന്നാം സ്ഥാനം )ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments