Friday, September 20, 2024
Homeകേരളംകുടുംബസമേതം കുളിക്കാനെത്തി; വിദ്യാര്‍ഥി അടക്കം രണ്ട്പേര്‍ മുങ്ങിമരിച്ചു`*

കുടുംബസമേതം കുളിക്കാനെത്തി; വിദ്യാര്‍ഥി അടക്കം രണ്ട്പേര്‍ മുങ്ങിമരിച്ചു`*

*`കുടുംബസമേതംകുളിക്കാനെത്തി;വിദ്യാര്‍ഥിഅടക്കംരണ്ട്പേര്‍മുങ്ങിമരിച്ചു`*

തിരുവനന്തപുരം: വാമനപുരം നദിയില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ മുങ്ങി മരിച്ചു. പാലോട് ചെറ്റച്ചല്‍ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാര്‍ത്തിക് (16) എന്നിവരാണ് മരിച്ചത്. കാര്‍ത്തിക് വിതുര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉച്ചയ്ക്ക് 3.30 നാണ് സംഭവം.

അവധിദിവസമായതിനാല്‍ കുടുംബസമേതം കുളിക്കാനെത്തിയവരാണ്അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടയില്‍ സംഘത്തിലെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതുകണ്ട് അവരെരക്ഷിക്കാനിറങ്ങിയതാണ് ബിനു.

കുട്ടികളെരക്ഷിച്ചെങ്കിലുംബിനുവുംകാര്‍ത്തിക്കുംമുങ്ങിപോകുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ഓടിയെത്തിയിരുന്നു. ഉടന്‍ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
➖️➖️➖️➖️➖️➖️➖️
*

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments