കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി.
കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ, ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.