Monday, November 25, 2024
Homeകേരളംനഴ്സിങ് സീറ്റ് പങ്കുെവക്കൽ; സര്‍ക്കാരുമായി കരാറില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ.

നഴ്സിങ് സീറ്റ് പങ്കുെവക്കൽ; സര്‍ക്കാരുമായി കരാറില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ.

തിരുവനന്തപുരം: ബി.എസ്‍സി. നഴ്സിങ് സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഒരു കരാറും നിലവിലില്ലെന്നും അതിനാൽത്തന്നെ മുഴുവൻ സീറ്റുകളും മാനേജ്‌മെന്റുകൾ ഏറ്റെടുക്കുകയാണെന്നും സ്വാശ്രയ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി. സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു.

2017 മുതൽ അസോസിയേഷനുകളിൽപ്പെട്ട കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനും ഏകീകൃത പ്രവേശനമാണ് നടത്തിവന്നിരുന്നത്. പ്രവേശന നടപടികൾക്കായി അപേക്ഷകരിൽനിന്നും ആയിരം രൂപവീതം അസോസിയേഷൻ ഫീസായി വാങ്ങിയിരുന്നു. ഈ തുകയ്ക്ക് കുടിശ്ശികസഹിതം ജി.എസ്.ടി. അടയ്ക്കണമെന്നാണ് സർക്കാർ നിലപാട്. ജി.എസ്.ടി. ബാധകമാക്കിയതോടെ ഏകീകൃത പ്രവേശനത്തിൽനിന്ന് അസോസിയേഷനുകൾ പിന്മാറിയിട്ടുണ്ട്.

വിദ്യാർഥികൾ പ്രവേശനത്തിനായി അതത് കോളേജുകളിൽത്തന്നെ അപേക്ഷിക്കേണ്ടിവരും. പ്രവേശനനടപടികളിലെ സുതാര്യത നഷ്ടപ്പെടുന്നതിനൊപ്പം സംസ്ഥാനതലത്തിലുള്ള മെറിറ്റ് അട്ടിമറിക്കും അത് വഴിവെക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.മാനേജ്‌മെന്റുകൾ അയഞ്ഞില്ലെങ്കിൽ സർക്കാർ കോളേജുകളിലേക്ക് മാത്രമേ എൽ.ബി.എസിന് പ്രവേശനം നടത്താനാകൂ. ജൂൺ 15 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments