Thursday, January 2, 2025
Homeകേരളം93വീട്ടമ്മമാർ, 80പ്രവാസികൾ, 55ഡോക്ടർമാർ, 39അധ്യാപകർ; കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെവലയിൽപെടുന്നവരാരും നിസ്സാരക്കാരല്ല.

93വീട്ടമ്മമാർ, 80പ്രവാസികൾ, 55ഡോക്ടർമാർ, 39അധ്യാപകർ; കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെവലയിൽപെടുന്നവരാരും നിസ്സാരക്കാരല്ല.

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയാളു കളിൽനിന്നായിപ്രതിമാസം 15 കോടിയോളം രൂപ സൈബർ തട്ടിപ്പ് സംഘങ്ങൾഅടിച്ചുമാറ്റുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് കേരളത്തിൽ നിന്നും സൈബർതട്ടിപ്പ്സംഘങ്ങൾകൈക്കലാക്കിയത്. സാധാരണക്കാരോ നിരക്ഷരരോ അല്ല ഇത്തരംതട്ടിപ്പുസംഘങ്ങളുടെവലയിൽഅകപ്പെടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഐടിപ്രൊഫഷണലുകൾമുതൽഡോക്ടർമാരും അധ്യാപകരും ബാങ്ക് ഉദ്യോ​ഗസ്ഥരും വരെ ഇത്തരംതട്ടിപ്പുസംഘങ്ങളുടെഇരകളെന്നാണ് പൊലീസിന്റെകണക്കുകളിൽനിന്നുംവ്യക്തമാകുന്നത്.

അഞ്ചുമാസത്തിനിടെ കേരളത്തിൽ തട്ടിപ്പിന് ഇരകളായത് ആകെ 1103 പേരാണ്. ഇവരിൽ 55 ഡോക്ടർമാരും 93 ഐ.ടി.പ്രൊഫഷണലുകളുംഉൾപ്പെടുന്നു.അതേസമയം,തൊഴിൽരഹിതർ,കർഷകർഎന്നിവരുടെ എണണംവളരെകുറവാണ്.11തൊഴിൽരഹിതരും 5കൃഷിക്കാരുംമാത്രമാണ്തട്ടിപ്പിന്ഇരകളായത്.

ഇക്കൊല്ലം ഇതുവരെ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ.

* സ്വകാര്യസ്ഥാപന ങ്ങളിലെജീവനക്കാർ 327
* വ്യാപാരികൾ 123
* ഐ.ടി. പ്രൊഫഷണ ലുകൾ 93
* വീട്ടമ്മമാർ 93
* വിരമിച്ചവർ 83
* വിദേശമലയാളികൾ 80
* സർക്കാരുദ്യോഗ സ്ഥർ 60
* ഡോക്ടർമാർ 55
* വിദ്യാർഥികൾ 53
* അധ്യാപകർ 39
* ബാങ്ക് ഉദ്യോഗസ്ഥർ 31
* പ്രതിരോധസേനാം ഗങ്ങൾ 27

* തൊഴിൽരഹിതർ 11

* നഴ്‌സുമാർ 10
* അഭിഭാഷകർ 7
* കൃഷിക്കാർ 5
* ചാർട്ടേഡ് അക്കൗണ്ടന്റുമാർ 2
* ഫാർമസിസ്റ്റ് 2
* മുതിർന്ന പൗരർ 2

പോലീസിന്റെ സൈബർ ഡിവിഷൻസാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണക്ലാസ് നൽകുന്നുണ്ട്.ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻതട്ടിപ്പുകളെപ്പറ്റി ബോധവത്‌കരണം നടത്തി.ബാങ്കുകളുമായി ചേർന്ന് പോലീസ് നടത്തിയബോധവത്കരണത്തിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ലാത്തതിനാൽറിസർവ്ബാങ്കുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ട്.

പണം നഷ്ടമായാൽ ആദ്യമണിക്കൂറുകളിൽതന്നെ പോലീസിനെ അറിയിച്ചാൽ കുറച്ചു പണമെങ്കിലുംതിരിച്ചുപിടിക്കാനാകുമെന്ന് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനിരയാകുന്നവരിൽ 40 ശതമാനത്തിൽ താഴെമാത്രമേആദ്യമണിക്കൂറുകളിൽപരാതിയുമായി എത്താറുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments