കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് നടക്കുന്ന റാലിയിൽ നിരവധി പേർ പങ്കെടുക്കും. ഒപ്പം വിവിധ മതസാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.
ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിൽ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിക്കുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ജില്ലകളിലാണ് പ്രചാരണം.