തിരുവനന്തപുരം : നാളെ തിരശീല ഉയരുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്ന പ്രതിഭകളുടെ രജിസ്‌ട്രേഷൻ തുടങ്ങി.രജിസ്ട്രേഷന്റെ ഉദ്ഘാടനം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശിവൻകുട്ടി ഇന്ന് രാവിലെ 10 മണിക്ക് എസ് എം വി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നിർവ്വഹിച്ചു .
രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു .