കൽപറ്റ : പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്.
കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം.
കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്.
പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്.
വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം.