തൃശൂർ: ശുദ്ധവായു ലഭിക്കുന്ന എട്ട് നഗരങ്ങളിൽ കേരളത്തിന്റെ തൃശൂർ മൂന്നാമത്. മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളാണ് ഒന്നാമത്.ഡൽഹിയും സമീപ പ്രദേശങ്ങളും കടുത്ത വായു മലിനീകരണത്തിനെതിരെ പൊരുതുമ്പോഴാണ് ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന എട്ട് നഗരങ്ങളുടെ പട്ടിക പുറത്ത് വരുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 29 ആണ് ഐസ്വാളിൽ ഇന്നലെ രേഖപ്പെടുത്തിയത്.
എക്യുഐ 38 രേഖപ്പെടുത്തിയ അസമിലെ നാഗോൺ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് എത്തിയ തൃശ്ശൂരാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക നഗരം. തൃശ്ശൂരിൽ എക്യുഐ 43 ആണ്. AQI 50-ൽ താഴെ തുടരുന്ന ഈ നഗരങ്ങൾ – ‘നല്ല വായു ഗുണനിലവാരം’ എന്ന വിഭാഗത്തിലാണ് വരുന്നത്. കർണാടകയിലെ ബംഗൽകോട്ട്, ചാമരാജനഗർ എന്നീ നഗരങ്ങളും അരുണാചലിലെ നഹർലഗുൻ, അസമിലെ ഗുവാഹത്തി, തമിഴ്നാട്ടിലെ രാമനാഥപുരം എന്നീ നഗരങ്ങളും പട്ടികയിലുണ്ട്
എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എത്തിയതോടെ കടുത്ത വായൂ മലിനീകരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്.