Friday, December 27, 2024
Homeകേരളംനിയന്ത്രണം വിട്ട കാർ മതിലിലും വൈദ്യുതി തൂണിലും ഇടിച്ചു നാല് യുവാക്കൾക്ക് പരിക്ക്.

നിയന്ത്രണം വിട്ട കാർ മതിലിലും വൈദ്യുതി തൂണിലും ഇടിച്ചു നാല് യുവാക്കൾക്ക് പരിക്ക്.

തൃക്കരിപ്പൂർ; നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണും വീടിന്റെ ചുറ്റുമതിലും ഇടിച്ചു തകർത്തതിൽ 4 പേർക്ക് പരുക്ക്. കാർ പാടെ തകർന്നു. കഴിഞ്ഞദിവസം രാത്രി ഒളവറയിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ കാർ യാത്രക്കാരായ തൃക്കരിപ്പൂർ എടാട്ടുമ്മലിലെ ശരത് (25), കൂർമ്പ ഭഗവതി ക്ഷേത്ര പരിസരത്തെ എം.വി.ആനന്ദ് (23), റോഷൻ (23), നടക്കാവ് കൊവ്വൽ മുണ്ട്യക്ക് കിഴക്ക് ഭാഗത്തെ ആദർശ് (22) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5 പേരാണ് കാറിൽ ഉണ്ടായത്. ഒരാൾക്ക് പരുക്കില്ല.

തൃക്കരിപ്പൂർ ഭാഗത്തുനിന്നു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, ഒളവറ വായനശാലക്ക് തെക്ക് ഭാഗം റോഡരികിലെ ഒരു മരത്തിനു ഇടിച്ചശേഷം വീണ്ടും മുന്നോട്ടു പോയി കെ.പി.പ്രകാശന്റെ വീട്ടുമതിലും അരികിലെ വൈദ്യുതത്തൂണും ഇടിച്ചു തകർത്തു നിന്നു.

അമിത വേഗമാണ് അപായമുണ്ടാക്കിയതെന്നു പറയുന്നു. പയ്യന്നൂർ ദിശയിലേക്ക് പോയ കാർ തൃക്കരിപ്പൂർ ഭാഗത്തേക്ക് തിരിഞ്ഞു നിൽക്കുന്ന നിലയിലാണുണ്ടായത്. പരിസരത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments