Friday, December 27, 2024
Homeകേരളം500 മെഗാവാട്ടിന്റെ ദീർഘകാലകരാറിന്​ അനുമതി തേടി കെ.എസ്​.ഇ.ബി.

500 മെഗാവാട്ടിന്റെ ദീർഘകാലകരാറിന്​ അനുമതി തേടി കെ.എസ്​.ഇ.ബി.

തി​രു​വ​ന​ന്ത​പു​രം: 25 വ​ർ​ഷ​ത്തേ​ക്ക്​ 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​മാ​യു​ള്ള ക​രാ​റി​ന്​ അ​നു​മ​തി തേ​ടി കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ചു. ക​രാ​റി​ന്‍റെ ക​ര​ട്​ ഒ​ക്​​ടോ​ബ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ക​മീ​ഷ​ൻ വ്യാ​ഴാ​ഴ്ച തെ​ളി​വെ​ടു​ക്കും. പ​ക​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി​യും പീ​ക്ക് സ​മ​യ​ത്ത് ര​ണ്ടു മ​ണി​ക്കൂ​ർ ബാ​റ്റ​റി സ്റ്റോ​റേ​ജ് സി​സ്റ്റം വ​ഴി​യു​ള്ള വൈ​ദ്യു​തി​യു​മാ​ണ് ല​ഭ്യ​മാ​കു​ക.

വൈ​കീ​ട്ട് മ​ണി​ക്കൂ​റി​ൽ 250 മെ​ഗാ​വാ​ട്ട് എ​ന്ന​നി​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു മ​ണി​ക്കൂ​റോ ത​വ​ണ​ക​ളാ​യോ ആ​വ​ശ്യാ​നു​സൃ​തം ഈ ​വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​നാ​കും. യൂ​നി​റ്റി​ന് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കാ​യ 3.49 രൂ​പ​ക്കാ​വും വൈ​ദ്യു​തി ല​ഭി​ക്കു​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments